കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല

114

രാജ്യസഭ സീറ്റ് വിവാദത്തിനിടെ കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന് ചേരും. യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഉമ്മൻചാണ്ടി കെപിസിസി പ്രസിഡന്‍റിനെ അറിയിച്ചു. താൻ കൂടി പങ്കെടുക്കണമെങ്കിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഉമ്മൻചാണ്ടി.

നീട്ടിവെക്കുന്നത് പ്രശ്നമാകുമെന്നതിനാലാണ് ഇന്ന് തന്നെ യോഗം ചേരുന്നത്. ചോദ്യങ്ങൾക്ക് മറുപടിപറയാൻ കെപിസിസി പ്രസിഡന്‍റും രമേശ് ചെന്നിത്തലയും ഉണ്ട്. രാജ്യസഭാ സീറ്റ് കൈമാറാൻ തീരുമാനിച്ചത് മൂന്നുപേരും ചേർന്നെന്നും ഉമ്മൻചാണ്ടി ആവർത്തിച്ചു.

ആന്ധ്രയിലെ കോൺഗ്രസിന്റെ അവസ്ഥ വളരെ മോശമാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ആന്ധ്രയിലെ  കോൺഗ്രസിനെ ശക്തിപ്പെടുത്തുകയാണ് പ്രധാന അജണ്ട. ആഴ്ചയിലോ രണ്ടാഴ്ച കൂടുമ്പോഴോ ആന്ധ്രക്ക് പോകും, ആന്ധ്രയിലും കേരളത്തിലും മാറിമാറി ഉണ്ടാകുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.