2.8ജിബി ഡേറ്റ പ്രതിദിനം, 28 ദിവസം വാലിഡിറ്റി; 199 രൂപയുടെ പ്ലാനുമായി വോഡാഫോണ്‍

190

വോഡാഫോണ്‍ തങ്ങളുടെ 199 രൂപയുടെ പ്ലാന്‍ പുതുക്കിയിരിക്കുകയാണ്. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍. വോഡാഫോണിന്റെ പുതുക്കിയ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ 2.8ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. മൊത്തത്തില്‍ 78.5ജിബി ഡേറ്റ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നു.

നേരത്തെ ഈ പ്ലാനില്‍ 1.4ജിബി ഡേറ്റയായിരുന്നു നല്‍കി വന്നത്. ഈ പ്ലാനില്‍ ഡേറ്റ ബനിഫിറ്റ് മാത്രമല്ല നല്‍കുന്നത്. അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് സേവനവും നല്‍കുന്നുണ്ട്. അതില്‍ 250 ഫ്രീ മിനിറ്റ് പ്രതിദിനവും 1000 മിനിറ്റ് ഫ്രീ പ്രതിവാരവുമാണ്. അതേസമയം, സൗജന്യ എസ്‌എംഎസ് മാത്രം ഈ പ്ലാനില്‍ നല്‍കുന്നില്ല.

ജിയോയുടെ 198 രൂപയുടെ പ്രീപെയ്ഡ് പ്ലാനുമായി ആകും വോഡാഫോണിന്റെ ഈ പ്ലാനിന്റെ മത്സരം. 198 രൂപയുടെ ജിയോ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ 2ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. കൂടാതെ 100എസ്‌എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവയും നല്‍കുന്നുണ്ട്.