13 കോടിരൂപയുടെ ലോട്ടറി പ്രവാസിമലയാളിക്ക്

306

യുഎഇയില്‍ താമസമാക്കിയ മലയാളിയുടെ തലവര മാറിയത് ഒറ്റ് രാത്രികൊണ്ടാണെന്ന് പറയാം. കുട്ടനാട്ടുകാരാനായ ടോജോ മാത്യുവിന് ലോട്ടറി അടിച്ചത് ഒന്നും രണ്ടുമല്ല ഏഴു ദശലക്ഷം ദിര്‍ഹമാണ്. അതായത് ഇന്ത്യന്‍ തുകയനുസരിച്ച്‌ 13 കോടി ഇന്ത്യന്‍ രൂപ.

കഴിഞ്ഞ ആറുവര്‍ഷമായി അബുദാബിയില്‍ സിവില്‍ സൂപ്പര്‍വൈസറായി ജോലിചെയ്യുകയായിരുന്നു ടോജൊ. എന്നാല്‍ ഈ അടുത്തിടെ ഇയാള്‍ ജോലിയില്‍ നിന്നും രാജിവച്ച്‌ നില്‍ക്കുകയായിരുന്നു. തിരിച്ച്‌ നാട്ടിലേക്ക് വരുന്നതിന് തൊട്ടുമുന്‍പ് ജൂണ്‍ 24ന് ആയിരുന്നു. 18 സുഹൃത്തുക്കള്‍ ചേര്‍ന്ന് പണം നല്‍കിയാണ് ടിക്കറ്റ് വാങ്ങിയത്.

ഏപ്രില്‍ മാസത്തില്‍ മറ്റൊരു ഇന്ത്യന്‍ ഡ്രൈവര്‍ക്കും നേരത്തെ ലോട്ടറി അടിച്ചിരുന്നു. 12 ദശലക്ഷം ദിര്‍ഹമായിരുന്നു അന്ന് സമ്മാനമായി ലഭിച്ചത്.