ഹ്യൂമൻ റൈറ്സ് പ്രൊട്ടക്ഷൻ വേദി പുരസ്‌കാരം മുൻ പ്രവാസിക്ക്

110

റിയാദ് :ഹ്യൂമൻ റൈറ്സ് പ്രൊട്ടക്ഷൻ വേദിയുടെ 2018 ലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്‌കാരത്തിനായി ദീർഘകാലം പ്രവാസി ആയിരുന്ന ജീവകാരുണ്യ പ്രവർത്തനായ എം .എ ജഹാൻഗീറിനെ തിരഞ്ഞെടുത്തു . പ്രവാസി മലയാളി ഫെഡെറേഷന്റ തിരുവനന്തപുരം പ്രസിഡന്റും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ബ്യൂറോ ഓഫ് ഇന്ത്യയുടെ അംഗവുമാണ് .ദീർഘകാലം സൗദി അറേബ്യയിയിലെ ദമാമിൽ ഉണ്ടായിരുന്ന ജഹാന്ഗീർ പ്രവാസി മലയാളി ഫെഡറേഷൻ അടക്കം നിരവധി സംഘടനകളിൽ പ്രവർത്തിച്ചിരുന്നു . ഇന്റർനാഷണൽ ഹ്യൂമൻ റൈറ്സ് ദിനം ആയ ഡിസംബർ 10 നു തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങിൽ വച്ചു പുരസ്‌കാരം നൽകുമെന്നു ഭാരവാഹികൾ അറിയിച്ചു .