“ഹൃദയാഴിയിൽ പടരാൻ” ആൽബം റിയാദിൽ പുറത്തിറക്കി

514

റിയാദ് : F6 മീഡിയയുടെ ‘ഹൃദയാഴിയിൽ പടരാൻ ’ എന്ന ഒ‍ാഡിയോ വീഡിയോ ആൽബം സംവിധായകനായ സന്തോഷ് തങ്കച്ചൻ , നിർമാതാവായ പ്രേംലാൽ പണിക്കൻ, റിയാദ് എഫ് സിക്സ് മീഡിയയുടെ സാരഥികൾ എന്നിവർ ചേർന്ന് , പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ശിഹാബ് കൊട്ടുകാട് എന്‍ ആര്‍ കെ ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള എന്നിവര്‍ക്ക് നൽകികൊണ്ട് പുറത്തിറക്കി .റിയാദ് അൽ മദീന സൂപ്പർ മാർക്കറ്റിലെ ഹാളിൽ നടന്ന ചടങ്ങിൽ റിയാദിലെ കല സാംസ് കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
സന്തോഷ് തങ്കച്ചൻ രചനയും സംവിധാനവും നടത്തിയ “ഹൃദയാഴിയിൽ പടരാൻ ” എന്ന മ്യൂസിക് , വീഡിയോ ആൽബത്തിൽ നജീം അർഷാദ് , ലിൻസു സന്തോഷ് എന്നിവരാണ് പാടിയിരിക്കുന്നത് . വെണ്മണി പ്രകാശ് കുമാർ വരികളെഴുതി സംഗീതം നൽകിയിരിക്കുന്ന പാട്ടിന്റെ ഒ‍ാർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത് അലക്സ് മാത്യു ആണ്. ശബ്ദ മിശ്രണം ചെയ്തിരിക്കുന്നത് ബ്ലെസ്സൺ ജോൺ. കുട്ടിക്കാനത്തിന്റെ മനോഹാരിതയിൽ ഗാനം ചിത്രീകരിച്ചിരിക്കുന്നത് രെഞ്ചു ശ്രീറാം ആണ് .
എഫ് സിക്സ് മീഡിയയുടെ മെൽബിൻ ജോൺ, അഭിലാഷ് മാത്യു ( അസ്സോസിയേറ്റ് ഡയറക്ടർ ), ശ്യാംരാജ് രാജഗോപാൽ(ക്രിയേറ്റീവ് ഹെഡ് ) , അജിത്ത്‌കുമാർ (നിശ്ചല ഛായാഗ്രഹണം), മജീദ് കൊടുവള്ളി ( ഡിസൈൻ ) എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചത്.സംവിധായകൻ സന്തോഷ് തങ്കച്ചനും, ഗായിക ലിൻസു സന്തോഷും ആൽബത്തിൽ വേഷമിട്ടിട്ടുണ്ട്. ആല്‍ബം യുട്യൂബില്‍ അപ്ലോഡ് ചെയ്ത ഉടനെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത് അണിയറ പ്രവർത്തകർ പറഞ്ഞു .