ഹരിത കാന്തിയിൽ മുങ്ങി സൗദി അറേബ്യാ

190

റിയാദ് :88 മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സൗദിയിലുടനീളം ആഘോഷ പരിപാടികൾക്ക് ഉജ്വല തുടക്കമായി .പ്രധാന വീഥികൾ എല്ലാം ദേശീയ പതാകയും ഭരണാധികാരികളുടെ ഫോട്ടോകളും വര്ണലാങ്കാരങ്ങളുമായി അണിഞ്ഞൊരുങ്ങി . ദേശീയ ദിനം ചരിത്രസംഭവമാക്കാൻ ദിവസങ്ങളോളം നീളുന്ന വിവിധ പരിപാടികളാണ് സൗദി ഭരണകൂടം ആസൂത്രണം ചെയ്തിരിക്കുന്നത്.
കൊടിതോരണങ്ങളും സൗദി പതാകകളും കൊണ്ട് നഗരവീഥികള്‍ കമനീയമായി അലങ്കരിച്ചിരിക്കുന്നു.ദേശീയ ദിനാഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റിയുടെയും ഇതര സർക്കാർ വകുപ്പുകളുടെയും ഏകോപനത്തിൽ ആണ് .ജിദ്ദ ദമ്മാം, റിയാദ്, ഹയ്ല്‍, അല്‍കൊബാര്‍, ജിസാന്‍, അബ്ഹ, ഉനൈസ, തബൂക്ക്, സകാക്ക, ജുബൈല്‍, യാമ്പു, അൽഅഹ്‌സ, മദീന, നജ്‌റാന്‍ എന്നിങ്ങനെ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ദമ്മാമിലെയും അൽഖോബാറിലെയും കോർണിഷുകളിൽ സെപ്റ്റംബർ 23 ന് വൈകുന്നേരങ്ങളിൽ കരിമരുന്ന് പ്രയോഗവും ലൈറ്റ് ഷോയും അരങ്ങേറും.വൻ ഓഫറുകളുമായി സ്വകാര്യ സ്ഥാപനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി രംഗത്തുണ്ട് . കരിമരുന്ന് പ്രയോഗം ഇത്തവണ ഗിന്നസ്‌ ബുക്കിൽ സ്ഥാനം പിടിക്കും വിതം വളരെ ഗംഭീരമായിട്ടായിരിക്കും . കൂടാതെ സാഹിത്യ സംവാദ സദസ്സുകൾ, കലാപ്രകടനങ്ങൾ, നാടകങ്ങൾ, ചിത്ര പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും. സൗദിയുടെ സാംസ്‌കാരിക ചരിത്രവും പൈതൃകവും ചരിത്രവും വളർച്ചയുമെല്ലാം വിഷയീഭവിക്കുന്ന ആവിഷ്‌കാരങ്ങളും അരങ്ങേറും.