ഹജ്ജ് സേവനത്തിനായി മക്ക കെ .എം .സി .സി

203

വിശുദ്ധ മക്കയിലേക്ക്‌ ഹാജിമാരുടെ ഒഴുക്ക്‌ വർദ്ധിച്ചതോടെ അറുനൂറിലധികം ഹജ്ജ്‌ വളണ്ടിയർമാരുമായി മക്കാ കെ എം സി സി ഹജ്ജ്‌ സെല്‍ പ്രവർത്തനരംഗത്ത്‌ സജീവമായി. ഇരുപത്തി ഒന്നിന്‌ ഇന്ത്യന്‍ ഗവണ്‍മെന്റ്‌ ഹജ്ജ്‌ സംഘത്തിലെ ആദ്യ സംഘം മദീനയില്‍ നിന്ന്‌ മക്കയിലെത്തുന്നതോടെ മക്കാ കെ. എം ,സി .സി ഹജ്ജ്‌ സെല്‍ വളർണ്ടിയർമാർ പ്രവർത്തനം വിപുലപ്പെടുത്തും.
ഇത്‌ സംബദ്ധിച്ച്‌ മക്കാ കെ എം സി സി ഓഫീസില്‍ ചേർന്ന ഹജ്ജ്‌ സെല്‍ സബ്‌ കമ്മറ്റി വിപുലമായ കർമ്മ പദ്ധതികള്‍ തയ്യാറാക്കി. മക്ക കെ. എം .സി .സി പ്രസിഡണ്ട്‌ കുഞ്ഞുമോന്‍ കാക്കിയ അദ്ധ്യക്ഷത വഹിച്ചു, ഇന്ത്യന്‍ ഹാജിമാർക്കായി മെഡിക്കല്‍ ക്യാമ്പുകള്‍,ലഘുപാനീയ വിതരണംവഴി തെറ്റുന്ന ഹാജിമാരെ ലക്ഷ്യസ്‌ഥാനങ്ങളിലെത്തിക്കാന്‍ വളണ്ടിയർ സംഘം,കുടിവെള്ള വിതരണം,ഹറമിലും പരിസരങ്ങളിലും ഇരുപത്തിനാല്‌ മണിക്കൂറും പ്രവർത്തിക്കുന്ന വളണ്ടിയർ സംഘം,ഹറമില്‍ ചെരുപ്പ്‌ നഷ്‌ടപ്പെടുന്ന ഹാജിമാർക്ക്‌ ചെരുപ്പ്‌ വിതരണം,മക്കയിലെ മുഴുവന്‍ ഹോസ്‌പിറ്റലുകളും കേന്ദ്രീകരിച്ചുള്ള മെഡിക്കല്‍ വിംഗ്‌ ,എന്നീ ഗ്രൂപ്പുകള്‍ പ്രവർത്തിക്കും.
സുലൈമാന്‍ മാളിയേക്കല്‍ ഉത്‌ഘാടനം ചെയ്‌തു.ഹംസ സലാം,മുസ്‌തഫ മുഞ്ഞക്കുളം,നാസർ ഉണ്യാല്‍,മുസ്‌തഫ പട്ടാമ്പി,മുഹമ്മത്‌ഷാ,മൊസയ്‌തീന്‍ കുട്ടി കോഡൂർ,മജീദ്‌ കൊണ്ടോട്ടി,കബീർ പന്തല്ലൂർ,സ്വാലിഹ്‌,മുസ്‌തഫ മലയില്‍,റിയാസ്‌,സല്‍ സബീല്‍,അബൂബക്കർ കൊളത്തറ,തുടങ്ങിയവർ പ്രസംഗിച്ചു,ജനറല്‍ സെക്രട്ടറി മുജീബ്‌ പൂക്കോട്ടൂർ സ്വാഗതവും നാസർ കിന്‍സാറ നന്ദിയും പറഞ്ഞു.