സൗദി മലയാളി ഖുർആൻ വിജ്ഞാന പരീക്ഷ ഡിസംബർ 14 ന്.

155

റിയാദ്. കിംഗ് ഖാലിദ് ഫൗണ്ടേഷന് കീഴിൽ വർഷങ്ങളായി നടന്നു വരുന്ന ഖുർആൻ വിജ്ഞാന പരീക്ഷയുടെ ഈ വർഷത്തെ ഫൈനൽ പരീക്ഷ ഡിസംബർ 14 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് സൗദിയിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒന്നാം ഘട്ട പരീക്ഷയിൽ യോഗ്യത നേടിയ പരീക്ഷാർത്ഥികൾ അതാത് പ്രദേശങ്ങളിലെ
സെന്റർ ഭാരവാഹികളുമായി ബന്ധപ്പെട്ട് വേണ്ട തയാറെടുപ്പുകൾ നടത്തണമെന്ന് പരീക്ഷ ബോർഡ് ചെയർമാൻ കുഞ്ഞഹമ്മദ് കോയയും മുഖ്യ പരീക്ഷ കൺട്രോള
ർ മുജീബ് അലി തൊടികപ്പുലവും പത്ര കുറിപ്പിൽ അറിയിച്ചു. പരീക്ഷയുടെ കൂടുതൽ വിവരങ്ങൾക്ക് ദേശീയ തലത്തിൽ 0551537258, 0502842605 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.