സൗദി -ബ്രസീൽ ഫുട്ബോൾ മത്സരം,ടിക്കറ്റ് വില്പന തുടങ്ങി

185

റിയാദ് :കിങ് സഊദ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടക്കുന്ന സൗദി അറേബ്യാ-ബ്രസീൽ ഫുട്‍ബോൾ മത്സരത്തിന്റെ ടിക്കറ്റുകൾ ഓൺലൈൻ വഴി വാങ്ങാം . സൗദി ജനറൽ സ്പോർട്സ് അതോറിറ്റിയുടെ വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. രാത്രി ഒമ്പതിനാണ് മത്സരം ആരംഭിക്കുന്നത് .എ മുതൽ ജി കാറ്റഗറി വരെയും ഫാമിലി H,I കാറ്റഗറിഗൾക്കും 30 റിയാലാണ് നിരക്ക് . വി .ഐ .പി സിംഗിൾ 850,വി .ഐ .പി ഫാമിലി 650 റിയാൽ എന്നിവയാണ് മറ്റു നിരക്കുകൾ .പതിനാലാം തിയതി നടക്കുന്ന ഇറാക്ക് -അർജന്റീന മത്സരത്തിന്റെയും ടിക്കറ്റ് വില്പ്പന തുടങ്ങിയിട്ടുണ്ട് .