സൗദിയിൽ പ്രഫഷൻ മാറ്റം പുനരാരംഭിച്ചു

209

സൗദിയിലെ പ്രവാസികൾക്ക് സന്തോഷത്തോടൊപ്പം ആശ്വാസം നൽകുന്ന നടപടിയുമായി സൗദി തൊഴിൽ മന്ത്രാലയം . നേരത്തെ നിർത്തി വെച്ചിരുന്ന ഇഖാമ പ്രഫഷൻ മാറ്റം ഞായറാഴച മുതൽ വീണ്ടും അനുവദിച്ചു. വരുന്ന മുഹറം മുതൽ പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിൻ്റെ മുന്നോടിയായാണു ഇന്നലെ മുതൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രൊഫഷൻ മാറ്റം അനുവദിച്ച് തുടങ്ങിയത്.
മുഹറം മുതൽ പ്രൊഫഷൻ മാറ്റം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും നടപ്പാക്കുക. പ്രഫഷൻ മാറ്റത്തിനുള്ള വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്ന് സിസ്റ്റം വഴി പരിശോധിച്ച് ഉറപ്പ് വരുത്തുമെന്നും തൊഴിൽ മന്ത്രാലയ വാക്താവ് ഖാലിദ് അബൽ ഖൈൽ അറിയിച്ചു.
പ്രതിസന്ധിയിലായ സൗദി തൊഴിൽ വിപണി സജീവമാക്കുന്നതിൻ്റെ ഭാഗമായാണു പ്രഫഷൻ മാറ്റം പുനരാരംഭിക്കുന്നത്.തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ പോർട്ടൽ വഴിയാണ് പ്രൊഫഷൻ മാറ്റത്തിനു അപേക്ഷ നൽകേണ്ടത് .പുതിയ മാറേണ്ട പ്രൊഫഷൻ എൻജിനിയറിങ് ,അകൗണ്ടിങ് ,ഹെൽത് മേഖലയിലേക്ക് ആണങ്കിൽ പ്രൊഫഷൻ പ്രാക്ടിസ് സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കണം .
പുതിയ തീരുമാനം മലയാളികൾ ഉൾപ്പടെ ലക്ഷക്കണക്കിനു പ്രവാസികൾക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ് .
പുതിയ ആനുകൂല്യം പ്രവാസികൾ വലിയ തോതിൽ ഉപയോഗപ്പെടുത്തുമെന്നാണു കരുതുന്നത്.