സ്ത്രീകള്‍ക്ക് ഇനി ധൈര്യമായി കയറിച്ചെല്ലാം ഷീ ലോഡ്ജിലേക്ക്

21

ഇനി രാത്രിയിൽ തിരുവനന്തപുരം സിറ്റിയിൽ അവിചാരിതമായി വന്നെത്തിപ്പെടുന്ന സ്ത്രീകൾ പേടിക്കേണ്ട.. നിങ്ങൾക്ക് വേണ്ടി സാമൂഹ്യനീതി വകുപ്പ് എന്റെ കൂട് എന്ന പേരിൽ night shelter ഒരുക്കിയിട്ടുണ്ട്.. അസമയത്ത് വിചാരിച്ച സ്‌ഥലത്തു എത്താൻ ഓട്ടോ വിളിക്കണ്ട.. ബസിന് വെയിറ്റ് ചെയ്യണ്ട.. Thampanoor bus ടെർമിനലിന്റെ എട്ടാം നിലയിലേക്ക് ചെല്ലൂ.. അവിടെ നിങ്ങൾക്ക്.. കുളിച്ചു ഫ്രഷ് ആയി. ആഹാരവും കഴിച്ചു.. ശീതീകരിച്ച മുറിയിൽ സുരക്ഷിതമായി ഉറങ്ങിയിട്ട് രാവിലെ എത്തേണ്ട സ്‌ഥലത്തു പോകാം.. സ്ത്രീകൾക്കും.. കുട്ടികൾക്കും (ആൺകുട്ടികളാണെങ്കിൽ 12 വയസ്സുവരെ) വൈകിട്ട് 5 മുതൽ രാവിലെ 7 വരെ പ്രവർത്തനം.

തൃശ്ശൂരിലെത്തുന്ന സ്ത്രീകള്‍ക്ക് ആശ്വസിക്കാം. നിങ്ങള്‍ക്ക് ധൈര്യത്തോടെ കയറിച്ചെല്ലാവുന്ന തണലൊരുങ്ങിയിരിക്കുന്നു. ഷീ ലോഡ്ജ് എന്നപേരില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനാണ് ഈ തണലൊരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ഉദ്ഘാടനം നടന്ന ഷീ ലോഡ്ജ് താമസിക്കാനൊരിടം മാത്രമായി ചുരുക്കാനല്ല ഉദ്ദേശിച്ചിരിക്കുന്നത്. രാത്രി രാത്രി ഒറ്റയ്ക്ക് നഗരത്തിലെത്തുന്ന സ്ത്രീകളെ സുരക്ഷിതമായി ഷീ ലോഡ്ജിലെത്തിക്കാനുള്ള സൗകര്യം കൂടി ഒരുക്കാനാണ് കോര്‍പ്പറേഷന്റെ ശ്രമം. രണ്ടാംഘട്ടമായി റെയില്‍വേ സ്റ്റേഷനിലോ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിലോ എത്തുന്നവരെ സ്ഥാപനത്തിലെത്തിക്കാന്‍ വനിതകള്‍ ഡ്രൈവര്‍മാരായ വാഹനങ്ങള്‍ ഇതിനായി ഏര്‍പ്പെടുത്തും.