സ്തനാർബുദ ബോധവൽക്കരണം; ലുലുവിനു “സഹ്‌റ”യുടെ അംഗീകാരം

140

റിയാദ്: സ്തനാർബുദത്തിനെതിരായ പ്രതിരോധ ക്യാമ്പയിനുള്ള മികച്ച സഹകരണത്തിന് നൽകുന്ന സഹ്റ ബ്രസ്റ്റ് കാൻസർ അസോസിയേഷന്റെ അംഗീകാരം ലുലുവിന് . സഹ്റയുടെ പ്രവർത്തനങ്ങളുമായി കൈകോർത്തതിനാണ് ലുലു വിനെ തേടി അംഗീകാരം എത്തിയത് . റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനിൽ നിന്ന് ലുലു റീജിണൽ ഡയറക്ടർ ഷെഹിൻ മുഹമ്മദ് പുരസ്‌കാരം ഏറ്റുവാങ്ങി .ഉപഭോക്താക്കൾക്ക് മികച്ച ഉൽപ്പന്നങ്ങൾ നൽകുക മാത്രമല്ല ,സാമൂഹ്യ വിഷയങ്ങളിൽ പ്രയോജനകരമായ ഇടപെടലുകളും ലുലുവിന്റെ ലക്ഷ്യമാണ് എന്ന് ഷെഹിൻ മുഹമ്മദ് പറഞ്ഞു .ലുലുവും ജരീർ മെഡിക്കലും സംയുക്തമായി അവന്യൂ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ സംഘടപ്പിച്ച സ്തനാർബുദ ബോധവൽക്കരണ കാമ്പയിനിൽ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു .