സിറോ മലബാർ സഭ ഭൂമി ഇടപാട്: അങ്കമാലി അതിരൂപത വിറ്റ ഭൂമി കണ്ടുകെട്ടി; ഇടപാടുകള്‍ മരവിപ്പിച്ചു

74

എറണാകുളം – അങ്കമാലി അതിരൂപത വിറ്റ ഭൂമി കണ്ടുകെട്ടി. ആദായനികുതി വകുപ്പാണ് കാക്കനാട്ടെ ഭൂമി കണ്ടുകെട്ടിയത്. ഭൂമി വില്‍പ്പനയുടെ ഇടനിലക്കാരന്‍ സാജു വര്‍ഗീസിന്‍റെ ഇടപാടുകള്‍ മരവിപ്പിക്കുകയും ചെയ്തു. പിഴയൊടുക്കാൻ സാജുവിന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്.

സാജു വ‍ർഗീസ് പത്തുകോടിയുടെ നികുതി വെട്ടിച്ചെന്നാണ് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തൽ. 10 കോടി രൂപ സാജു വർഗീസ് പിഴയൊടുക്കണം. താൽക്കാലിക നടപടിയെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. കാക്കനാട്ടെ 64 സെന്റ് ഭൂമിയാണ് സഭ സാജു വർഗീസിന് വിറ്റത്. രേഖകളിൽ 3.94 കോടി കാണിച്ച ഭൂമി 39 കോടി രൂപയ്ക്കാണ് മറിച്ചുവിറ്റത്.