സാഹിത്യോത്സവ് ഡിസംബർ 13 ന്

58

അൽ ഖർജ് :രിസാല സ്റ്റഡി സെന്റർ അൽ ഖർജ് സെക്ടർ “സാഹിത്യോത്സവ് 2018” ഈ വരുന്ന ഡിസംബർ 13 വ്യാഴം വൈകുന്നേരം 6 ന് അൽ ഖർജിൽ അൽ ഖളർ ഇസ്തിറാഹയിൽ വെച്ച് അതിവിപുലമായ രീതിയിൽ നടത്തുമെന്നു ഭാരവാഹികൾ അറീച്ചു. ഐ സി ഫ് ദാഈ സ്വാദിഖ് സഖാഫി കുളത്തൂരിന്റെ സാന്നിധ്യത്തിൽ അൽ ഖർജ് പ്രസിഡന്റ്‌ യാഹ്‌കൂബ് മുസ്‌ലിയാർ തിയ്യതി പ്രഖ്യാപനം നടത്തി.അൽ ഖർജ്, സഹന, കുവൈറ്റ്‌ സൂഖ്, ഹയ്യുൽ വുറൂദ്, സനയ്യ, ഹോത്താ ബനി തമീം തുടങ്ങി ആറോളം യൂണിറ്റിലെ മത്സരാർത്ഥികൾ എൺപത്തിരണ്ടിൽ പരം വരുന്ന മത്സര ഇനത്തിൽ മാറ്റുരക്കുമെന്നു സെക്ടർ rsc ചെയർമാൻ ഇസ്മായിൽ അറീച്ചു.
സ്വാഗതസംഘം ആയി സ്വാദിഖ് സഖാഫി കുളത്തൂർ, അബ്ദുൽ ഖാദർ വണ്ടൂർ, സ്വാലിഹ് മാട്ടൂൽ, മൂസ മുസ്‌ലിയാർ സഹന, അബ്ദുൽ ഖാദർ സഖാഫി, അഷ്‌റഫ്‌ സൈനി, നൂറുദ്ധീൻ പെരിന്തൽമണ്ണ, കബീർ സഹന, സക്കീർ ഹുസൈൻ, റഷീദ് തളിയിൽ, അബ്ബാസ് ചമ്രവട്ടം, മുഹമ്മദ്‌ വലക്കെ, ശംസുദ്ധീൻ മാട്ടൂൽ, മുഹമ്മദ്‌ കുഞ്ഞി പട്ല, ശരീഫ് മറായി, അബ്ദുൽ നാസർ സഅദി, ഷറഫു മണ്ണാർക്കാട്, എന്നിവരെ തിരഞ്ഞെടുത്തു.