സാമൂഹ്യപ്രവർത്തകരുടെ ഇടപെടലിലൂടെ തമിഴ്നാട് സ്വദേശി നാടണഞ്ഞു

280

അഞ്ച് വർഷത്തെ ദുരിതത്തിന് വിരാമമിട്ട് സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിലൂടെ ഒരു പ്രവാസി കൂടി നാടണഞ്ഞു . ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെയും കേളി സാംസ്‌കാരിക വേദിയുടെയും സംയുക്ത സഹായത്താൽ നിയമ നടപടികൾ പൂർത്തിയാക്കി തമിഴ്നാട് സ്വദേശി ജോൺസനാണ് നാട്ടിലേക്കു മടങ്ങിയത് .
രാമനാഥപുരം സ്വദേശിയായ ജോൺസൺ അഞ്ചു വർഷം മുൻപാണ് അൽഖർജിലെ ഒരു സ്‌പോൺസറുടെ അടുത്ത് ജോലിക്കെത്തിയത്. വന്ന കാലം മുതൽ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നു പോയികൊണ്ടിരുന്നത് .ശമ്പളം കൃത്യമായി ലഭിച്ചിരുന്നുമില്ലന്നു മാത്രമല്ല സ്പോൺസർ ജോൺസണെതിരെ കേസ് കൊടുക്കുകയും ചെയ്തു .കള്ളക്കേസാണെന്നു ബോധ്യപ്പെട്ട കോടതി കേസുതള്ളിയെങ്കിലും സ്‌പോൺസർ വീണ്ടുംകേസുകൊടുത്തു അദ്ദേഹത്തെ ജയിലിലടക്കാൻ ശ്രമിക്കുകയും ഉണ്ടായി. ഇതേ തുടർന്ന് ജോൺസൻ ഇന്ത്യൻ എംബസിയെ സമീപിക്കുകയും, എംബസി സോഷ്യൽ ഫോറം അൽഖർജ് പ്രസിഡൻറ് മജീദ് ഷൊർണ്ണൂരിനോടും സെക്രട്ടറി യാസർ കോട്ടയത്തിനോട് വിഷയത്തിൽ ഇടപെടാൻ എംബസി അധികൃതർ ആവശ്യപ്പെട്ടു .
വിഷയത്തിൽ ഇടപെട്ട സോഷ്യൽ ഫോറം വെൽഫെയർ ഇൻചാർജ് സിദ്ദിഖ് പട്ടാമ്പിയും മജീദ് ഷൊർണൂരും സ്‌പോൺസറെ നേരിൽകണ്ട് നിരവധി തവണ സംസാരിച്ചതിന് ശേഷമാണ് സ്‌പോൺസറുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടം പണികഴിഞ്ഞു ഫൈനൽ എക്സിറ്റ് അടിച്ചു കൊടുക്കാമെന്നു സമ്മതിച്ചത് .എന്നാൽ കെട്ടിടം പണികഴിഞ്ഞിട്ടും സ്‌പോൺസർ വാക്കുപാലിക്കാത്തതിനെ തുടർന്ന് സോഷ്യൽഫോറം ജോൺസണെയും കൊണ്ട് ലേബർ ഓഫീസറെ സമീപിക്കുകയും ,ഗുരുതരമായതൊഴിൽ ലംഘനം ബോധ്യപ്പെട്ട ലേബർ ഓഫീസർ സ്‌പോൺസറെ വിളിച്ചു വരുത്തി എക്സിറ്റ് അടിച്ചുകൊടുക്കുവാൻ നിർദ്ദേശിച്ചു .
നിയമനടപടികൾ പൂർത്തിയാക്കുന്നത് വരെ ജോൺസന് എല്ലാവിധ സൗകര്യങ്ങളും സോഷ്യൽഫോറം വെൽഫയർ ഇൻ ചാർജ് സിദ്ദിഖ് പട്ടാമ്പിഒരുക്കിക്കൊടുത്തു.ഒരു ശ്രീലങ്കൻ സ്വദേശി ടിക്കറ്റ് നൽകി ശനിയാഴ്ച ജോൺസൻ നാട്ടിലേക്ക് മടങ്ങി. കേളി സാംസ്‌കാരിക വേദി നേതാക്കളായ നാസർ പൊന്നാനി, ഗോപാലൻ ചെങ്ങന്നൂർ, രാജിവൻ പള്ളിക്കോൽ തുടങ്ങിയവർ സാമ്പത്തികമായി സഹായിച്ചു.
റിപ്പോർട്ട് :സൗദി ബ്യുറോ