സണ്ണി ലിയോണിന്റെ ജീവിതകഥ പരമ്പരയായി വരുന്നു; വൈറലായി ട്രെയിലര്‍

218

സണ്ണി ലിയോണിന്റെ ജീവിത കഥ വെബ് പരമ്പരയായി വരുന്നു. ‘കരണ്‍ജീത് കൗര്‍; ദ് അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണി’ന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

കാനഡയില്‍ താമസമുറപ്പിച്ച ഇടത്തരം സിഖ് കുടുംബത്തിലെ കരണ്‍ജീത് കൗര്‍ എന്ന പെണ്‍കുട്ടി സണ്ണി ലിയോണെന്ന അശ്ലീല ചിത്ര നായികയും പിന്നീട് ബോളിവുഡ് നടിയായും മാറുന്നതാണ് വെബ് സീരിസില്‍ അവതരിപ്പിക്കുന്നത്. തന്റെ ജീവിത കഥ പറയുന്ന വെബ് പരമ്ബരയില്‍ സണ്ണി ലിയോണ്‍ തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്.

റൈസയാണ് സണ്ണിയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. സാധാരണ ഒരു ബയോപിക് അല്ലാതെ സണ്ണിയുടെ ചീത്തയും നല്ലതുമായ എല്ലാ നിമിഷങ്ങളും അതുപോലെ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് വെബ്‌സീരിസിന്റെ പ്രത്യേകത.

സണ്ണി ലിയോണിന്റെ ആത്മകഥയെ ആധാരമാക്കി ആദിത്യ ദത്താണ് പരമ്ബര സംവിധാനം ചെയ്യുന്നത്. ജൂലൈ 16നു സീ5 വെബ് സൈറ്റില്‍ പരമ്ബരയുടെ ആദ്യ ഭാഗം പ്രദര്‍ശനത്തിനെത്തും. രാജ് അര്‍ജുന്‍, കരംവീര്‍ ലാംബ, ബിജയ് ജസ്ജിത്, ഗ്രൂഷ കപൂര്‍ എന്നിവരും പരമ്പരയില്‍ അഭിനയിക്കുന്നു.