സക്കര്‍ബര്‍ഗ് ലോക സമ്പന്നരിൽ മൂന്നാമന്‍

190

ഫേസ്​ബുക്ക്​ ഉടമ മാര്‍ക്ക്​ സക്കര്‍ബര്‍ഗ് ബെര്‍ക്ക്​ഷെയര്‍ ഹാത്​വേ ചെയര്‍മാന്‍ വാരന്‍ ബഫറ്റിനെ പിന്തള്ളി​ ലോകത്തിലെ മൂന്നാമത്തെ സമ്പന്നന്‍. ആമസോണ്‍ ഉടമ ​ജെഫ്​ ബെസോസ്​, മൈക്രോസോഫ്റ്റ്​ സ്ഥാപകന്‍ ബില്‍ ഗേറ്റ്​സ്​ എന്നിവര്‍ മാത്രമാണ്​​ സക്കര്‍ബര്‍ഗിന്​ മുന്നിലുള്ളത്​.

ബ്ലൂംബര്‍ഗ്​ ബില്ല്യണയേഴ്​സ്​ സൂചികയില്‍ ഫേസ്​ബുക്കി​​​ന്റെ ഷെയര്‍ വെള്ളിയാഴ്​ച 2.4 ശതമാനം വര്‍ധിച്ചതോടെയാണ്​ ബെര്‍ക്ക്​ഷെയര്‍ ഹാത്​വേ സ്ഥാപകനെ സക്കര്‍ബര്‍ഗ്​ പിന്തള്ളിയത്​. ഇതാദ്യമായാണ്​ ടെക്​നോളജി രംഗത്തുള്ളവര്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ ആദ്യ മൂന്ന്​ സ്ഥാനവും കയ്യടക്കുന്നത്​.

34 കാരനായ സക്കര്‍ബര്‍ഗി​​​ന്റെ ആസ്​തി 81.6 ബില്ല്യനാണ്​(5.61 ലക്ഷം കോടി രൂപ). അത് 87കാരനായ ബഫറ്റിനേക്കാളും 373 മില്യണ്‍ (2,565 കോടി ​രൂപ) അധികമാണ്​. നേരത്തെ വിവരച്ചോര്‍ച്ച വിവാദത്തെ തുടര്‍ന്ന്​ ഫേസ്​ബുക്കി​​​​െന്‍റ ഒാഹരി വില കുത്തനെ ഇടിഞ്ഞിരുന്നു. എട്ടുമാസത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയായ 152.22 ഡോളറിലേക്കാണ് (10,467 രൂപ)​ ഒാഹരി വില കൂപ്പുകുത്തിയത്​. വെള്ളിയാഴ്​ച വിപണി അവസാനിച്ചത്​ 203.23 ഡോളറിലായിരുന്നു(13975 രൂപ) ഒാഹരി വില.