സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു

285

സംസ്ഥാനത്ത് തുടർച്ചയായ പതിമൂന്നാം ദിവസവും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 20 പൈസയും ഡീസലിന് 26 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 79 രൂപ 69 പൈസയും ഡീസലിന് 72 രൂപ 64 പൈസയുമാണ് വില. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറയുന്നതാണ് ഇന്ത്യയിലും നേരിയ തോതിൽ ഇന്ധന വില കുറയാൻ കാരണം.

13 ദിവസത്തിനുള്ളിൽ പെട്രോളിന് ഒരു രൂപ 93 പൈസയും ഡീസലിന് ഒരു രൂപ 56 പൈസയുമാണ് കുറഞ്ഞത്. ഇതിന് പുറമേ സംസ്ഥാന സർക്കാർ പെട്രോൾ-ഡീസൽ വിൽപ്പന നികുതി ഒരു രൂപ കുറച്ചതും വിലയിൽ പ്രതിഫലിക്കുന്നുണ്ട്. കൊച്ചിയിൽ പെട്രോളിന് 78 രൂപ 42 പൈസയും ഡീസലിന് 71 രൂപ 55 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 78 രൂപ 67 പൈസയും ഡീസലിന് 71 രൂപ 81 പൈസയുമാണ് നിരക്ക്.