ഷീല രാജുവിന് യാത്രയയപ്പ് നൽകി

136

റിയാദ് :രണ്ടര പതിറ്റാണ്ട് റിയാദിലെ ജീവകാരുണ്യരംഗത്തെ സജീവ വനിതാ സാന്നിധ്യമായിരുന്ന പി .എം .എഫ് പ്രഥമ വനിത പ്രസിഡന്റ് ഷീല രാജുവിന് പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകി.മലാസിലെ അൽമാസ്സ്‌ ആഡിറ്റോറിയത്തിൽ പ്രസിഡന്റ് ഷാജഹാൻ ചാവക്കാടിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങ് ഗ്ളോബൽ പ്രസിഡന്റ് റാഫി പാങ്ങോട് ഉദ്ഘാടനം ചെയ്തു .നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ ആമുഖ പ്രസംഗം നടത്തി. നാഷണൽ പ്രസിഡന്റ് ഡോ. അബ്ദുൾ നാസർ സംഘടനാ പ്രവർത്തങ്ങൾ വിവരിച്ചു . റിയാദിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകരും സംഘടനാ പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ സെന്റ്രൽ കമ്മിറ്റി പ്രസിഡന്റ്, ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ്, നാഷണൽ കമ്മിറ്റി പ്രസിഡന്റ് എന്നിവർ പി.എം.എഫിനുവേന്റി മെമെന്റോ കൈമാറി . അംഗനയ്ക്കുവേണ്ടി സുബി സജിനും, ആച്ചി ബസാറിനു വേണ്ടി ആച്ചി നാസറും ഉപഹാരംനൽകി . ഷിഹാബ് കൊട്ടുകാട്, അഷറഫ് വടക്കേവിള, സത്താർ കായംകുളം, ഷംനാദ് കരുനാഗപ്പള്ളി, ഇബ്രാഹിം സുബഹാൻ, ഷക്കീല ടീച്ചർ, മൈമുന ടീച്ചർ, ഡോ. ഹസീന ഫുവാദ്, സ്വപ്ന മഹേഷ്, അബ്ദുള്ള വല്ലാഞ്ചിറ എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച് അനുമോദിച്ചു.
ബിജു ജോസഫ്, ഷാജി മഠത്തിൽ, ഷബിൻ ഇഖ്ബാൽ, പ്രഥിനാ ജയജിത്, ഷാജഹാൻ കല്ലമ്പലം, ഷഫീന, സുരേഷ് ശങ്കർ, സൈഫ് കൂട്ടുങ്കൽ, ഷരിക്ക് തൈക്കണ്ടി, ജോർജ് മാക്കുളം, ജോൺസൻ മാർക്കോസ്, രാജേഷ് പറയങ്കുളം, സലിം വലിലപ്പുഴ എന്നിവർ ആശംസകൾ പറഞ്ഞു.ആച്ചി നാസർ, സത്താർ മാവൂർ, ഷീല രാജു, അരുൺ സക്കറിയ, ജോജി, ബബിത, തസ്‌നി റിയാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. സോഹ ഷാജിയുടെ ഡാൻസ് അരങ്ങേറി . അസ്ലം പാലത്ത്, അലി എ. കെ. റ്റി, റൗഫ് ആലപിടിയാൻ, നസീർ തൈക്കണ്ടി എന്നിവർ നേതൃത്വം നൽകി. ജന: സെക്രട്ടറി അലോഷ്യസ് വില്യം സ്വാഗതവും ട്രഷർ ബിനു .കെ. തോമസ് നന്ദിയും പറഞ്ഞ പരിപാടിക്ക് കൈരളി ടി.വി ഫയിം സജിൻ അവതാരകനായിരുന്നു.