ഷിഹാബ് കൊട്ടുകാടിനെ ആദരിച്ചു

326

സൗദിയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും മുൻ നോർക്ക കൺസൾട്ടന്റുമായ ശിഹാബ് കൊട്ടുകാടിനെ കായംകുളം ഗ്ലോബൽ സ്വാന്തനം വിങ്ങും മജ്ലിസ് ഇസ്‌ലാമിക് കോംപ്ലക്സ് കമ്മിറ്റിയും സംയുക്തമായി ആദരിച്ചു . മജ്‌ലിസ് നഗറിൽ നടന്ന മജ്‌ലിസ് പ്രവാസി സംഗമത്തിൽ
എ. എം. ബഷീർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.സമസ്ത മുശാവറ അംഗം എ. താഹാ മുസ്‌ലിയാർ ബാഖവി പുരസ്‌ക്കാര സമർപ്പണ പ്രസംഗം നടത്തി. ജിദ്ദ മുൻ ഒ .ഐ .സി .സി പ്രസിഡന്റ് ഷറഫുദീൻ കുറ്റി കിഴക്കത്തിൽ, അബ്ദുൽ അസീസ് മുസ്‌ലിയാർ വീയപുരം (റിയാദ് ഐ സി എഫ് ) എം. ബശീർ ഫൈസി, മുനിസിപ്പൽ കൗൺസിലരന്മാരായ നവാസ് മുണ്ടകത്തിൽ,മനാഫ് , പി .ആർ .സി കീരിക്കാട് പ്രതിനിധി ഷുക്കൂർ പറമ്പിൽ,എസ് .വൈ .എസ് ,എസ് .എസ് .എഫ് , മുസ്‌ലിം ജമാഅത്ത് ഗ്ലോബൽ റിലീഫ് കൺവീനർ നഈം, എന്നിവർ പ്രസംഗിച്ചു,
ഗ്ലോബൽ സ്വാന്തനം റിയാദ് അമീർ സലിം സഖാഫി സ്വാഗതവും കായംകുളം ചാപ്റ്റർ കൺവീനർ അൻഷാദ് കാവുങ്കൽ നന്ദിയും പറഞ്ഞു.