ശ്രീധരന്‍ പിള്ളയെ തഴഞ്ഞ് മുരളീധരപക്ഷം, സ്വീകരണത്തിനെത്തിയില്ല

198

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍പിള്ളക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന് മുരളീധര പക്ഷം വിട്ടു നിന്നു. കെ സുരേന്ദ്രനടക്കമുള്ള നേതാക്കള്‍ കോഴിക്കോടുണ്ടായിട്ടും പുതിയ അധ്യക്ഷനെ സ്വീകരിക്കാനെത്തിയില്ല.

ബിജെപിയിലെ ഭിന്നത പ്രകടമാക്കുന്നതായിരുന്നു ശ്രീധരന്‍പിള്ളയുടെ സ്വീകരണം. ഒപ്പം കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനത്തോടുള്ള വിയോജിപ്പും. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെത്തിയ ശേഷം ശ്രീധരന്‍പിള്ളക്ക് നല്‍കിയ ആദ്യ സ്വീകരണമായിരുന്നു കോഴിക്കോടേത്. പക്ഷേ ബിജെപിയിലെയോ പോഷക സംഘടനകളിലെയോ മുരളീധരപക്ഷം നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തില്ല.

സ്വീകരണത്തില്‍ പങ്കെടുക്കാത്തതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നാണ് കെ സുരേന്ദ്രന്‍റെ പ്രതികരണം. ശ്രീധരന്‍പിള്ളയുടെ അനുയായികളും, കൃഷ്ണദാസ് പക്ഷക്കാരും, പഴയ ജനപക്ഷം പ്രവര്‍ത്തകരുമാണ് പിള്ളയെ സ്വീകരിക്കാനെത്തിയത്. അതേസമയം പാര്‍ട്ടിക്ക് അധ്യക്ഷനായതിന് പിന്നാലെ പുനസംഘടന ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. കൃഷ്ണദാസ് പക്ഷവും മുരളീധര പക്ഷവും ചരട് വലി തുടങ്ങിയിട്ടുണ്ടെങ്കിലും, കേന്ദ്രനേതൃത്വത്തിന്‍റെയും ആര്‍എസ്എസിന്‍റെയും കര്‍ശന ഇടപെടലിലായിരിക്കും ഭാരവാഹികളെ തെരഞ്ഞെടുക്കു