ശബരിമല സ്ത്രീ പ്രവേശനം:മോശം പരാമർശത്തെ തുടർന്ന് ലുലു ജീവനക്കാരനെ പുറത്താക്കി

217

റിയാദ്- ഫേസ്‌ബുക് പോസ്റ്റിലൂടെ ശബരിമലയിൽ സ്ത്രീകളെ പ്രവശിപ്പിക്കണമെന്ന സുപ്രിം കോടതി വിധിയെ ആസ്പദമാക്കി പോസ്റ്റ് ഇടുകയും മോശം പരാമര്‍ശം പ്രചരിപ്പിക്കുകയും ചെയത ജീവനക്കാരനെ ലുലു ഗ്രൂപ്പ് പുറത്താക്കി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ് പ്രരിച്ചിപ്പിച്ച റിയാദ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ദീപക് പവിത്രം എന്ന ജീവനക്കാരനെയാണ് പിരിച്ചുവിട്ടത്.
ഗള്‍ഫ് രാജ്യങ്ങളിലെ നിയമവ്യവസ്ഥയ്ക്ക് കടകവിരുദ്ധമായി സമൂഹ മാധ്യമങ്ങളിലൂടെ മോശം പരാമാര്‍ശം നടത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത ജീവനക്കാരനെ ജോലിയില്‍ നിന്ന് നീക്കം ചെയ്തതായി ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസര്‍ നന്ദകുമാര്‍ നായര്‍ അറിയിച്ചു.

കേരളത്തിലെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ഇതിനു മുൻപ് മോശം പരാമര്‍ശം നടത്തിയ മറ്റൊരു ജീവനക്കാരനെ ലുലു ഗ്രൂപ്പ് പുറത്താക്കിയിരുന്നു.