ശബരിമല സുപ്രീം കോടതി വിധി – പ്രതികരണങ്ങൾ

അജിനാഫ റിയാദ്,കായംകുളം

299

ഞാനൊരു ഇസ്ലാം മത വിശ്വാസിയാണ് ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ഹിന്ദുക്കളും മുസ്ലീങ്ങളും ഒത്തൊരുമിച്ചു സാഹോദര്യത്തോടെ കഴിഞ്ഞിരുന്ന ഒരു ശുദ്ധ നാട്ടിൻപുറതാണ്‌.(ഇന്നും അവിടെ അങ്ങനെ തന്നെയാണ്)മതത്തിന്‍റെ അതിര്‍വരമ്പുകള്‍ ഇല്ലാതെ മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്.വൃശ്ചിക മാസത്തിൽ കെട്ടു നിറക്കുന്ന കാഴ്ച ഇന്നും മനസ്സിൽ മായാതെയുണ്ട്.കുഞ്ഞുന്നാളില്‍ ഞാൻ പ്രാര്‍ത്ഥിക്കുമ്പോ എല്ലാ ദൈവങ്ങളും മനസ്സില്‍ വരുമായിരുന്നു. എന്റെ അഭിപ്രായത്തിൽ എല്ലാ മതങ്ങളും ആശയങ്ങളും ജീവിത വ്യവസ്ഥകളും രൂപപ്പെട്ടത് നല്ല നാളെകള്‍ കിനാകണ്ടായിരുന്നിരിക്കണം.എന്നാൽ പിന്നീടെത്തിപ്പെട്ടവര്‍ തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി അതിനെ വികൃതമാക്കി..നിര്‍ഭാഗ്യവശാല്‍ മതം ചിലര്‍ക്ക് “മദം” ആയി മാറി അവര്‍ മതങ്ങളുടെ വിശാല മാനവികതയെ ചോദ്യം ചെയ്യുന്നു. ശെരിയല്ലേ മതം അല്ല പ്രശ്നങ്ങളുടെ കാരണം. മതം കൈകാര്യം ചെയ്യുന്നവര്‍ ആണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. മതം എന്ത് എന്നറിയാതെ അതിനെ വില്‍പ്പന ചരക്കാക്കാന്‍ ശ്രമിക്കുന്നു. അതില്‍ രാഷ്ട്രീയക്കാര്‍ കൈകടത്തല്‍ കൂടി ചെയ്യുന്നതോടെ മതത്തിന്റെ പേരില്‍ ഉള്ള അപകടം തുടങ്ങുന്നു.ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ്‌ തന്ത്രത്തിന്റെ ഇരകളായി നമ്മള്‍ ഇന്നും തുടരുന്നു.വിഷയത്തിൽ നിന്നും മാറി പോകുന്നുവല്ലേ ശബരിമലയിൽ എനിക്ക് എന്തു കാര്യം.? എന്നാലും പറയുവാ, വിശ്വാസം ആചാരം അത് പാലിക്കാക്കപെടുമ്പോൾ മാത്രമാണ് അത് ദൈവീകം ആവുക. അതിനെ വെല്ലുവിളിക്കാൻ എളുപ്പം ആണ്. ദുരാചാരം അല്ലാത്ത സ്ഥിതിക്ക് ശബരിമലയിൽ ആർത്തവം ഉള്ള സ്ത്രീകൾ കയറാതിരിക്കുക. ശുദ്ദിയും അശുദ്ദിയും മാത്രമല്ല ഇവിടെ വിഷയം. ഭഗവാനെ എന്തിനു പരീക്ഷിക്കണം.ഓരോ ക്ഷേത്രവും ഓരോ ആചാരവും ഓരോ സങ്കൽപ്പത്തിന്റെയോ, സംഭവത്തിന്റെയോ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിലല്ലേ.
ആ സങ്കൽപ്പമില്ലെങ്കിൽ പിന്നെ ആ ക്ഷേത്രത്തിനു തന്നെ നില നിൽപ്പ് ഇല്ലാതാകില്ലേ..

അജിനാഫ

റിയാദ്,കായംകുളം