ശബരിമല: ശ്രീധരൻപിള്ളയെ തള്ളി എം ടി രമേശ‌്

126

ശബരിമല വിഷയത്തിൽ വിശ്വാസം സംരക്ഷിക്കാൻ ചോരപ്പുഴ ഒഴുകിയാലും പിന്മാറില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ‌് പി എസ് ശ്രീധരൻപിള്ളയുടെ പ്രഖ്യാപനം തള്ളി പാർടി ജനറൽ സെക്രട്ടറി എം ടി രമേശ‌്.

ശബരിമലയെ സംഘർഷ ഭൂമിയാക്കാനൊ സമര ഭൂമിയാക്കാനൊ ബിജെപി തയ്യാറല്ലെന്ന‌് എം ടി രമേശ‌് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സ‌്ത്രീകൾ ശബരിമലയിൽ ദർശനത്തിന‌് വന്നാൽ അവരെ ബിജെപി തടയില്ലെന്നും അയ്യപ്പ വിശ്വാസികളായ സ‌്ത്രീകളാരും മല ചവിട്ടില്ലെന്നും രമേശ‌് പറഞ്ഞു.