ശബരിമലയിൽ ബിജെപി സമരം നടത്തിയിട്ടില്ലെന്ന് പി എസ് ശ്രീധരൻ പിള്ള

54

പ്രഖ്യാപിത ലക്ഷ്യം നേടുന്നതുവരെ ശബരിമല പ്രക്ഷോഭങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ് പിഎസ് ശ്രീധരന്‍ പിള്ള. എന്നാൽ പ്രതീകാത്മക സമരം ഒരാഴ്ചയില്‍ ഒരിക്കലോ മറ്റോ നടത്തിയാല്‍ മതിയെന്നാണ് തീരുമാനിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പഞ്ഞു. ശബരിമല സന്നിധാനത്ത് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ശബരിമല യുവതീപ്രവേശനത്തിന് എതിരായ സമരം ബിജെപി നിര്‍ത്തിവയ്ക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍.

ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുമെന്ന ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാതലത്തിലാണ് യുവമോര്‍ച്ച നിലയ്ക്കലില്‍ നടത്താനിരുന്ന മാര്‍ച്ച് റദ്ദാക്കിയത്. ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ശബരിമലയില്‍ സമരം നടത്തിയിയിട്ടില്ല. ബിജെപിയുടെ സമരങ്ങളെല്ലാം പൂങ്കാവനത്തിന് പുറത്താണ് നടത്തിയത്.  എന്നാല്‍ കെ സുരേന്ദ്രനെയും മറ്റ് ബിജെപി പ്രവര്‍ത്തകരെയും അനാവശ്യമായി തടവില്‍ വച്ചതിന് എതിരെ നടത്തിവരുന്ന പ്രക്ഷോഭങ്ങൾ തുടരും. പൊലീസ് രാജ്  നടത്തിക്കൊണ്ട് ശബരിമലയെ ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിന്റെ ഭാഗമായാണ് ആളുകള്‍ കുറഞ്ഞത്. അതിന് ഉത്തരവാദി സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത തന്നെ സര്‍ക്കാര്‍ വേട്ടയാടുകയാണ് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. സുരേന്ദ്രന്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് പോരാടിയത്. ബിജെപിയുടെ പ്രധാനപ്പെട്ട നേതാവായ സുരേന്ദ്രനെ ഒരു ബന്ധവുമില്ലാത്ത കേസുകളില്‍ വേട്ടയാടുകയാണ് സര്‍ക്കാര്‍ എന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു.