ശബരിമലയിലെ സ്ത്രീ പ്രവേശനം; ശ്രീധരന്‍പിള്ളയെ തള്ളിയും സുപ്രീംകോടതി വിധിയെ അംഗീകരിച്ചും രാജ്നാഥ് സിങ്ങ്

73

ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധിയെ അംഗീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്. ഇക്കോണമിക് ടൈസിന് അനുവദിച്ച അഭിമുഖത്തിലാണ് രാജ്നാഥ് സിംഗ് സുപ്രീംകോടതി വിധിയെ അംഗീകരിച്ച് സംസാരിച്ചത്.

“ശബരിമലയിലെ സ്ത്രീ പ്രവേശനം സാധ്യമാക്കണമെന്ന വിധി സുപ്രീം കോടതിയുടേതാണ്. അതില്‍ നമുക്കെന്താണ്ചെയ്യാന്‍ സാധിക്കുക. ഈ വിഷയത്തില്‍ ചിലരുടെ വികാരം വൃണപ്പെട്ടിട്ടുണ്ട്. എന്നാല്‍ സുപ്രീം കോടതിയുടെ വിധിയാണത്.  ക‍ഴിഞ്ഞ ദിവസം ശബരിമല വിഷയം കേരള ഗവര്‍ണറുമായി സംസാരിച്ചിരുന്നു”.

ഇക്കാര്യത്തില്‍ എന്ത് ചെയ്യണമെങ്കിലും ചെയ്യേണ്ടത് സംസ്ഥാന ഗവര്‍ണ്ണറാണന്നും രാജ്‌നാഥ് സിങ്ങ് ഇക്കോണമിക് ടൈസിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് പരാതി നല്‍കിയെന്നും അദേഹത്തിന്റെ പിന്തുണയുണ്ടെന്നും കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ തള്ളുന്നതാണ് നിലപാടാണ് രാജ് നാഥ് സിംഗ് ഇക്കണോമിക്സ് ടെെംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.