വൈദ്യശാസ്ത്ര നൊബേല്‍ പങ്കിട്ട് ജെയിംസ് പി.ആലിസണും ടസുക്കോ ഹോഞ്ചോക്കും

111

അമേരിക്കന്‍ ഗവേഷകനായ ജെയിംസ് പി.ആലസണും ജാപ്പനീസ് ഗവേഷകനായ ടസുക്കോ ഹോഞ്ചോക്കും വൈദ്യശാസ്ത്ര നൊബേല്‍. പുതിയ ക്യാന്‍സര്‍ ചികിത്സാ രീതി കണ്ടുപിടിച്ചതിനാണ് ഇരുവര്‍ക്കും നൊബേല്‍. ശരീരത്തിലെ പ്രതിരോധ സംവിധാനമുപയോഗിച്ച് ക്യാന്‍സറിനെ നേരിടാനുള്ള രീതിയാണ് ഇരുവരും വികസിപ്പിച്ചത്. ഫിസിക്സിനുള്ള നേൊബേല്‍ സമ്മാനം നാളെയാണ് പ്രഖ്യാപിക്കുന്നത് അതേസമയം സാഹത്യത്തിനുള്ള നൊബേല്‍ സമ്മാനം ഇത്തവണയുണ്ടാകില്ലെന്ന് പുരസ്കാര സമിതി പ്രഖ്യാപിച്ചിരുന്നു.