“വേ ഓഫ് ലൈഫ് ” ഡ്രൈവേഴ്സ് കൂട്ടായ്മ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറി

43

റിയാദ് :സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡ്രൈവറന്മാരുടെ കൂട്ടായ്മയായ “വേ ഓഫ് ലൈഫ് ” പ്രളയ ദുരിതാശ്വസത്തിനായി മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ ഫണ്ടിലേക്ക് തുക കൈമാറി.കൂട്ടായ്മ പ്രസിഡന്റ് സിയാദ് കായംകുളം ആലപ്പുഴയിൽ നടന്ന ഒരു ചടങ്ങിൽ വെച്ച് ഡ്രൈവരന്മാരിൽ നിന്നും മാത്രം സ്വരൂപിച്ച തുക മുഖ്യ മന്ത്രി പിണറായി വിജയന് കൈമാറി .റിയാദിലെയും നാട്ടിലെയും അനവധി വിഷയങ്ങളിൽ ഇടപെട്ടു ജീവകാരുണ്യ പ്രവർത്തികൾ ചെയ്തു വരുന്ന സംഘടനയാണ് വേ ഓഫ് ലൈഫ് എന്ന ഡ്രൈവറന്മാർ മാത്രമുള്ള കൂട്ടായ്മ