വിദ്യാര്‍ഥികളെ ബസ് തട്ടിയ സംഭവം: ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

101

കോഴിക്കോട് പോളിടെക്നിക്കിന് മുന്നില്‍ വിദ്യാര്‍ഥികളെ തട്ടിയിട്ട് ബസ് നിര്‍ത്താതെ പോയ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് 6 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഡ്രൈവര്‍ എസി നിസാറിന്റെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. വിദ്യാർഥികളെ തട്ടി ബസ് കടന്നുപോകുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു .മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് നടപടി.