വിദ്യാര്‍ത്ഥികൾക്ക് പുതിയ പഠന മാതൃകയുമായി ക്രിയ യൂണിവേഴ്‌സിറ്റി

155
????????????????????????????????????

വിദ്യാര്‍ത്ഥികളെ 21-ാം നൂറ്റാണ്ടിലേക്ക് ഒരുക്കുന്നതിനായി ക്രിയ യൂണിവേഴ്സിറ്റി ആര്‍ട്ട്സും സയന്‍സും പഠിക്കാനായി പുതിയൊരു മാതൃക തയ്യാറാക്കിയിരിക്കുന്നു. ചലനാത്മകവും വൈവിധ്യവും നിറഞ്ഞ ലോകത്ത് ധാര്‍മികവും സജീവവുമായി പഠിക്കാന്‍ കഴിവുള്ള വ്യക്തികളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

രഘുറാം രാജന്‍, എന്‍. വാഘുല്‍, ആര്‍. ശേഷസായീ, സുന്ദര്‍ രാമസ്വാമി, കപില്‍ വിശ്വനാഥന്‍, അനു അഗ, മഞ്ജുള്‍ ഭാര്‍ഗവ, വിശാഖ ദേശായ്, ജോണ്‍ എച്ചെമെന്‍ഡി, ധീരജ് ഹിന്ദുജ, സജ്ജന്‍ ജിണ്ഡാല്‍, ആനന്ദ് മഹീന്ദ്ര, കിരണ്‍ മസുംദാര്‍, ശ്രീനിവാസ രാജു, ആര്‍ രാമദൊരൈ, സിറില്‍ ഷ്റോഫ് എന്നിവരുള്‍പ്പെട്ടതാണ് ഗവേണിങ് കൗണ്‍സില്‍.

സുന്ദര്‍ രാമസ്വാമി, മഞ്ജുള്‍ ഭാര്‍ഗവ, വിശാഖ ദേശായി, ജോണ്‍ എച്ചെമെന്‍ഡി, ആകാശ് കപൂര്‍, ടി.എം. കൃഷ്ണ, ശ്രീനാഥ് രാഘവന്‍, ഗൗരവ് റെയ്ന, രഘുറാം രാജന്‍, ജെസിക്ക സെഡ്ഡന്‍, താരാ ത്യാഗരാജന്‍ തുടങ്ങിയവരാണ് അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍.

നാലു വര്‍ഷ റസിഡന്‍ഷ്യല്‍ അണ്ടര്‍ഗ്രാജുവേറ്റ് പ്രോഗ്രാമാണ് യൂണിവേഴ്സിറ്റി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതു കഴിഞ്ഞാല്‍ ബിഎ (ഹോണേഴ്സ്), ബിഎസ്സി (ഹോണേഴ്സ്) ഡിഗ്രി എടുക്കാം. വിവിധ തലങ്ങളില്‍ വൈദഗ്ധ്യം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാന്‍ നിരവധി ഇലക്റ്റീവുകളുണ്ടാകും. ക്രിയ ബിരുദധാരികള്‍ക്ക് ഇഷ്ടമുള്ള ബിരുദാനന്തര ബിരുദ കോഴ്സുകള്‍ തെരഞ്ഞെടുക്കാം നിരവധി തൊഴില്‍ അവസരങ്ങളും തുറന്നു കിട്ടും.ആന്ധ്രാ പ്രദേശിലെ ശ്രീ സിറ്റിയിലാണ് 40 ഏക്കര്‍ വരുന്ന ക്രിയ യൂണിവേഴ്സിറ്റി കാമ്ബസ്.