വിദേശത്തും സ്വദേശത്തുമുള്ള പൊതു-സ്വകാര്യ മേഖലയിലെ അവസരങ്ങൾ അറിയാൻ കേരള സർക്കാറിന്റെ ജോബ് പോർട്ടൽ. ഒപ്പം മൊബൈൽ ആപ്പും

114

തൊഴിലന്വേഷകരെയും തൊഴില്‍ ദാതാക്കളെയും കൂട്ടിയിണക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് ജോബ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റേറ്റ് ജോബ് പോര്‍ട്ടല്‍ എന്ന എന്ന സംരംഭത്തില്‍ രാജ്യാന്തര പ്രൊഫഷണല്‍ ജോബ് നെറ്റ് വര്‍ക്കായ ‘ലിങ്ക്ഡ് ഇന്‍’ പങ്കാളിത്തവുമുണ്ട്. തൊഴില്‍ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിനാണ് (കെയ്സ്) പോര്‍ട്ടലിന്റെ നിയന്ത്രണം.

വരുന്നു, മൊബൈല്‍ ആപ്പും

ഈ സൗകര്യങ്ങള്‍ മൊബൈല്‍ ആപ്പ് വഴിയും ഉപയോഗപ്പെടുത്താം. ഓഫ് ലൈന്‍ സൗകര്യംകൂടി ഉള്‍പ്പെടുത്തിയ മൊബൈല്‍ ആപ്പ് അടുത്തവര്‍ഷമാദ്യം തയ്യാറാകും. ചെറിയ ജോലികള്‍ക്ക് ആവശ്യമായ വിദഗ്ധരെ ജില്ലാടിസ്ഥാനത്തില്‍ കണ്ടെത്താനുള്ള സൗകര്യമാണ് പ്രത്യേകത. യൂസര്‍ റേറ്റിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനാല്‍ കൂട്ടത്തില്‍നിന്ന് മികച്ച ജോലിക്കാരെ തിരഞ്ഞെടുക്കുന്നത് എളുപ്പമാണ്.

രജിസ്ട്രേഷന്‍ സൗജന്യം. വെബ്സൈറ്റ് വിലാസം http://www.statejobportal.kerala.gov.in/ • തൊഴിലന്വേഷകര്‍ക്ക് വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ചെയ്യാം • സ്ഥലം, കമ്പനി, ജോലിയുടെ സ്വഭാവം, അവസരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ജോലി കണ്ടെത്താം. • തൊഴില്‍ദാതാവിന് നേരിട്ട് തൊഴിലവസരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കി അനുയോജ്യരെ തിരഞ്ഞെടുക്കാം. • പി.എസ്.സി. നടത്തുന്ന നിയമനങ്ങളൊഴികെ അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യമേഖലയിലെയും ഒഴിവുകള്‍ ഉള്‍പ്പെടുത്തും. ഇതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. • കരിയര്‍ ഗൈഡന്‍സ്, കൗണ്‍സലിങ് സൗകര്യം എന്നിവ ഏര്‍പ്പെടുത്തും.ഫുള്‍ടൈം, പാര്‍ട്ട് ടൈം, ഷോര്‍ട്ട് ടൈം ജോലികള്‍  ഉള്ളതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്കും ആകര്‍ഷകമാണ്.