വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം

100

വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. യുക്രൈന്റെ ഹന്ന ഒഖട്ടോയെയാണ് മേരി കോം ഫൈനലില്‍ തോല്‍പ്പിച്ചത്. വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് മേരി കോം ചരിത്രം നേട്ടം സ്വന്തമാക്കിയത്.

റെക്കോഡ് നേട്ടത്തോടെയാണ് മേരി കോം സ്വര്‍ണം കരസ്ഥമാക്കിയത്. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറു തവണ സ്വര്‍ണം നേടുന്ന ആദ്യവനിതയെന്ന നേട്ടമാണ് മേരി കോം ഈ വിജയത്തോടെ സ്വന്തം പേരില്‍ എഴുതിചേര്‍ത്തത്.