വനിതകൾക്കൊപ്പം മഹ്റമായി പോകുന്നവർക്ക് അഞ്ചു വർഷ നിബന്ധനയിൽ ഇളവ്

222

ജിദ്ദ : സൗദിക്കകത്ത് നിന്ന് ഹജ്ജ് നിർവഹിക്കുന്നവർ, ഒരു ഹജ്ജ് നിർവഹിച്ച് അടുത്ത ഹജ്ജ് നിർവഹിക്കണമെങ്കിൽ അഞ്ചു വർഷം തികയണമെന്ന മന്ത്രാലയത്തിൻ്റെ നിയമത്തിൽ നിന്ന് രണ്ടു വിഭാഗം ഹാജിമാർക്ക് ഇളവ് അനുവദിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ഹജ്ജ് നിർവഹിക്കുന്ന സ്ത്രീകൾക്ക് മഹ്റം ആയി അനുഗമിക്കുന്ന അടുത്ത ബന്ധുക്കൾക്കും മരണപ്പെട്ട അടുത്ത ബന്ധുവിനു വേണ്ടി ഹജ്ജ് നിർവ്വഹികന്നവർക്കുമാണു ഈ ആനുകൂല്യം ലഭിക്കുക.

ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിനായി ഹജ്ജ് മന്ത്രാലയത്തിൻ്റെ ഹജ്ജ് വെബ്സൈറ്റ് വഴി രെജിസ്റ്റ്രേഷൻ നടത്തുമ്പോൾ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിനു അതെ എന്ന് ഉത്തരം നൽകി പ്രോസസിംഗ് പൂർത്തിയാക്കണം.

ആനുകൂല്യം സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ പ്രയോജനപ്പെടുത്താം. വിദേശികൾ ജവാസാത്തിനെ നേരിട്ട് സമീപിച്ച് ഔദ്യോഗിക അനുമതി നേടണം. സൗദികൾ സിവിൽ അഫയേഴ്സിനെയും സമീപിച്ച് അനുമതി നേടണം.