ലോകത്തെ ഏറ്റവും വിലകൂടിയ ഭക്ഷണത്തിന്റെ വില 25 ലക്ഷം!

70

ഒരു ഭക്ഷണത്തിനായി എത്ര രൂപ വരെ മുടക്കും നിങ്ങള്‍; 25 ലക്ഷം രൂപ മുടക്കി ഭക്ഷണം കഴിക്കാന്‍ തയാറാകുമോ? എന്നാല്‍ അങ്ങനെ കഴിക്കുന്നവരുണ്ടെന്നേ…ഇതാണ് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഭക്ഷണം, പേര് അല്‍മസ് കാവിയര്‍. ഇറാനാണ് ഈ അത്യപൂര്‍വ ഭക്ഷ്യ വിഭവത്തിന്റെ ജന്മദേശം.

ഒരു തരത്തിലുള്ള മീന്‍മുട്ടകയാണ് കാവിയര്‍ എന്നറിയപ്പെടുന്നത്. ഇതിലെ ഏറ്റവും ശ്രേഷ്ഠമായതാണ് അല്‍മസ് കാവിയര്‍. ഇത് കഴിക്കുന്നവരുടെ ആരോഗ്യം പുഷ്ടിപ്പെടുന്നതിന് സമാനതകളില്ലത്രെ. എന്നാല്‍ 25 ലക്ഷം രൂപ മുടക്കണമെന്നു മാത്രം.

എവിടെയെല്ലാം അല്‍മസ് കാവിയര്‍ ലഭ്യമാകുമെന്നത് വലിയ പ്രശ്‌നമാണ് പലര്‍ക്കും. അത്യപൂര്‍വമായേ ഇത് ഭക്ഷ്യശാലകളില്‍ ലഭ്യമാകാറുള്ളൂ. ലണ്ടനിലെ പികാദെല്ലിയിലുള്ള ഒരു സ്റ്റോറില്‍ അല്‍മസ് കാവിയര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. 24 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ടിന്നുകളില്‍ ഓരോ കിലോ വെച്ചാണ് ഈ അത്യപൂര്‍വ വിഭവം പാക്ക് ചെയ്ത് ലണ്ടനിലെ സ്റ്റോറില്‍ വില്‍ക്കുന്നത്.

പണ്ട് രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും തീന്‍മേശയില്‍ ഇതുണ്ടാകും. ആരോഗ്യവാന്മാരായി ഇരിക്കാന്‍ അത്യുത്തമമായതുകൊണ്ടുതന്നെ അവര്‍ക്ക് ഏറ്റവും ശ്രേഷ്ഠമായ ഭക്ഷണമായിരുന്നു ഇത്.