ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ

210

ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തികശക്തിയായി ഇന്ത്യ. ഫ്രാന്‍സിനെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യയുടെ നേട്ടം. ലോകബാങ്ക് പുറത്തുവിട്ട 2017ലെ പുതുക്കിയ കണക്കുകള്‍ പ്രകാരമാണിതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി, ബ്രിട്ടന്‍ എന്നിവയാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍. കഴിഞ്ഞവര്‍ഷത്തെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 2.597 ട്രില്യന്‍ ഡോളറായിരുന്നു. ഫ്രാന്‍സിന്റേത് 2.582 ട്രില്യന്‍ ഡോളറും.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ചില സാമ്പത്തിക പരിഷ്‌കാരനയങ്ങളുടെ ഭാഗമായി മാന്ദ്യം പ്രകടിപ്പിച്ചിരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ജൂലായ് 2017 ഓടെ ശക്തി പ്രാപിക്കുകയായിരുന്നു.

നിര്‍മാണമേഖല(manufacturing), ഉപഭോക്താവിന്റെ വാങ്ങല്‍ ശേഷി(consumer spendig) എന്നിവയാണ് കഴിഞ്ഞവര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടുനയിച്ച പ്രധാനഘടകങ്ങള്‍. ഒരു ദശകത്തിനുള്ളില്‍ മൊത്ത ആഭ്യന്തര ഉത്പാദനം ഇരട്ടിയാക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.