ലേൺ ദി ഖുർആൻ പുസ്തക പ്രകാശനം

134

റിയാദ്: രണ്ട് പതിറ്റാണ്ടായി റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ നടന്നു വരുന്ന വിശുദ്ധ ഖുർആൻ പഠന സംരംഭം “ലേൺ ദി ഖുർആൻ” ഇരുപതാം ഘട്ട പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. റിയാദ് സലഫി മദ്രസയിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഇസ് ലാഹി സെന്റർ പ്രസിഡന്റ് കെ.ഐ അബ്ദുൽ ജലാൽ ഫൈസൽ ബുഖാരിക്ക് പുതിയ പതിപ്പ് നൽകി ഇരുപതാം ഘട്ട പുസ്‌തക പ്രകാശനം നിർവഹിച്ചു. ഇൗ കാലഘട്ടത്തിലും ഖുർആനിനെ അടുത്ത് അറിയാത്തവരാണ് സമൂഹത്തിൽ പുതിയ ആരോപണങ്ങൾക്ക് ചൂട്ട് പിടിക്കുന്നത് എന്നും അതുകൊണ്ട് ഖുർആനിന്റെ പ്രചരണം ഓരോ മുസ്ലിമിന്റെയും വ്യക്തി ബാധ്യതയാണെന്നും ചടങ്ങിൽ വിവിധ പണ്ഡിതന്മാരും നേതാക്കളും അഭിപ്രായപ്പെട്ടു. ലേൺ ദി ഖുർആൻ പഠന പദ്ധതിയിൽ സഊദിയിലും കേരളത്തി ലുമായി ആയിരങ്ങൾ പഠിതാക്കളായി ഉണ്ടെന്നും പ്രവാസി ലോകത്തെ മുഴുവൻ മലയാളികളിലേക്കും ഇൗ പദ്ധതി എത്തിക്കാൻ ഉള്ള ശ്രമങ്ങൾ ആണ് നടത്തി കൊണ്ടിരിക്കുന്നത് എന്നും ഭാരവാഹികൾ അറിയിച്ചു. അബ്ദുൽ റസാഖ് സ്വലാഹി, അബ്ദുൽ ഖയ്യൂം ബുസ്‌ത്താനി, അബൂബക്കർ എടത്തനാട്ടുകര, അഡ്വ: അബ്ദുൽ ജലീൽ, നാസർ.ടി.കെ, സഅദുദ്ദീൻ സ്വലാഹി, മുഹമ്മദ് കുട്ടി കടന്നമണ്ണ, അബ്ദുൽ അസീസ് കോട്ടക്കൽ ,അബ്ദുൽ വഹാബ് പാലത്തിങ്ങൽ, ബഷീർ സ്വലാഹി,മൻസൂർ സിയാം കണ്ടം, അബ്ദുൽ റസാഖ് എടക്കര, അബ്ദുൽ നാസർ മണ്ണാർക്കാട്, സഈദ്, ഷംസുദ്ദീൻ പുനലൂർ, കബീർ ആലുവ, അഷ്റഫ് തിരുവനന്തപുരം, അംജദ് കുനിയിൽ, ഫസൽ അറക്കൽ, അബ്ദുൽ സലാം ബുസ്താനി, മുജീബ് ഇരുമ്പുഴി , മർസൂഖ് ടി.പി, ഇഖ്ബാൽ വേങ്ങര, നജീബ് സ്വലാഹി എന്നിവർ വിവിധ യൂണിറ്റുകളിൽ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.