ലാലിഗ വേള്‍ഡ് പ്രീ സീസണ് ഇന്ന് കൊച്ചിയില്‍ കിക്കോഫ്

195

രാജ്യാന്തര പ്രീ സീസണ്‍ ടൂര്‍ണമെന്റ് ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് കൊച്ചിയില്‍ തുടക്കം കുറിക്കും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വൈകിട്ട് 7ന് നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മെല്‍ബണ്‍ സിറ്റിയെ നേരിടും.

അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി ടീം കരുത്താര്‍ജ്ജിച്ചിട്ടുണ്ടെന്നും മുന്നേറ്റ നിര കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും കോച്ച്‌ ഡേവിഡ് ജയിംസ് പറഞ്ഞു. പുതിയ പരീക്ഷണങ്ങളിലൂടെ വിജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം താടിക്കേറ്റ പരുക്കിനെ തുടര്‍ന്ന് സി കെ വിനീത് മത്സരത്തില്‍ കളിക്കില്ല. മലയാളികളുടെ സ്വന്തം സന്ദേശ് ജിങ്കാന്‍ നയിക്കുന്ന മഞ്ഞപ്പടയില്‍ 11 മലയാളി താരങ്ങളുണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയം.