റിയാദ് മ്യൂസിക്‌ ക്ലബ്‌ വര്‍ണ്ണോത്സവം 2018 മെഗാ ഷോ ഇന്ന്

89

റിയാദിലെ പാട്ടുകാരുടെ സംഘടനയായ റിയാദ് മ്യൂസിക്‌ ക്ലബ്‌ വര്‍ണ്ണോത്സവം 2018 ഇന്ന് (ഡിസംബര്‍ 7 വെള്ളിയാഴ്ച) വൈകീട്ട് ഏഴുമുതല്‍ അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ഓഡിറ്റോറിയത്തില്‍.
അറിയപെടുന്ന കോമഡി താരം വന്‍മാന്‍ഷോയിലൂടെ കാണികളുടെ ശ്രദ്ധപിടിച്ചുപറ്റിയ സിറാജ് പയ്യോളി മുഖ്യ അതിഥിയായി പങ്കെടുക്കുമെന്നു ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോമഡി പരിപാടികള്‍ ,റിയാദിലെ അറിയപെടുന്ന ഗായകര്‍ ഒരുക്കുന്ന ഗാനമേളയും മറ്റു കലാപരിപാടികള്‍ ചടങ്ങിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
എട്ടു വര്ഷം മുന്‍പ് റിയാദില്‍ രൂപികൃതമായ റിയാദ് മ്യൂസിക്‌ ക്ലബ്‌വഴി നിരവധി കലാകാരന്‍ മാരെ പരിച്ചയപെടുത്തന്‍ സംഘടനക്ക് കഴിഞ്ഞിട്ടുണ്ടെന്നും വരും കാലങ്ങളില്‍ കഴിവുള്ള കലാകാരന്മാരെ കണ്ടെത്തി പ്രോത്സാഹിപ്പികുകയും മാസന്തരങ്ങളില്‍ ഓരോ പ്രോഗ്രാം നിലവില്‍ സംഘടന ചെയ്യുന്നുണ്ടെന്നും ഒപ്പം ജീവകാരുന്ന്യപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തവും സംഘടന വഹിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ വെക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട്‌ സക്കീര്‍ മണ്ണാര്‍മല. സെക്രട്ടറി ഷിഹാദ് കൊച്ചിന്‍ , മിമിക്രി താരം സിറാജ് പയ്യോളി, ഷാജഹാന്‍ തിരൂര്‍, നാസര്‍ വണ്ടൂര്‍ , ഷിഹാബ് അല്‍ മദീന എന്നിവര്‍ പങ്കെടുത്തു.