റിയാദ് മലയാളം ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബ്ബിന് പുതിയ ഭാരവാഹികള്‍

287

ആശയ വിനിമയത്തിലും നേതൃപാടവത്തിലും പ്രവീണ്യം നേടാന്‍ പരസ്പര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റിയാദ് മലയാളം ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബ്ബിന്റെ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹബീബ് റഹ്മാന്‍ ചേലേമ്പ്ര ആണ് പുതിയ പ്രസിഡന്റ്. മുരളി കൃഷ്ണന്‍ മഞ്ചേരി (വൈസ് പ്രസിഡന്റ് വിദ്യാഭ്യാസം), നൗഷാദ് കറ്റാനം (വൈസ് പ്രസിഡന്റ് അംഗത്വം), മന്‍സൂര്‍ ബാബു നിലമ്പൂര്‍ (വൈസ് പ്രസിഡന്റ്, പൊതുജന സമ്പര്‍ക്കം), അബ്ദുല്‍ റസാഖ് മുണ്ടേരി (സെക്രട്ടറി), മുസ്ഥഫ വെട്ടം (ട്രഷറര്‍), പ്രതീപ് കുമാര്‍ കണ്ണൂര്‍ (സര്‍ജന്റ് അറ്റ് ആംസ്) എന്നിവരാണ് പുതിയ ഭാരവാഹികള്‍. മലാസിലെ ഭാരത് റസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ നിലവിലെ പ്രസിഡന്റ് പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. എരിയ ഡിരക്ടറും ക്ലബ്ബ് മുന്‍ പ്രസിഡന്റുമായ റസൂല്‍ സലാം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ക്ലബ്ബ് സ്ഥാപക പ്രസിഡന്റ് കൂടിയായ ഡി.റ്റി.എം രാജുഫിലിപ്പ്, നോമിനേഷന്‍ കമ്മറ്റി അംഗം ജലീല്‍ മുഹമ്മദ്, ഷിഹാബ് കുഞ്ചീസ് എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഷക്കീല വഹാബ്, അബ്ദുല്‍ ലത്തീഫ് മുണ്ടേരി, അബ്ദുല്‍ കരീം, സജി ജോസഫ്, അനിത നസീം, സലീം പള്ളിയില്‍, മുരളീധരന്‍, സുമേഷ് വാസു, സകരിയ, അന്‍സാര്‍ അലി തുടങ്ങിയവര്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ജൂലൈ ആദ്യവാരത്തില്‍ നടക്കുന്ന പ്രത്യേക പരിപാടിയില്‍ വച്ച് പുതിയ ഭാരവാഹികള്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും.

എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് 7.30 ന് മലാസ് ഭാരത് റസ്റ്റാറന്റില്‍ വച്ച് യോഗം ചേരുന്ന ക്ലബ്ബിന്റെ പ്രധാന ദ്വൗത്യം പ്രസംഗ പിരിശീലനവും നേതൃ പരിശീലനവുമാണ്. കൂടാതെ വായന അടക്കമുള്ള സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കാനുതകുന്ന പ്രവര്‍ത്തനങ്ങളും ക്ലബ്ബ് നടത്തുന്നുണ്ട്. പ്രതിഫലേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന ആഗോള പ്രസ്ഥാനമായ ടോസ്റ്റ്മാസ്റ്റര്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 056 347 3199, 053 259 6886 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട് :സൗദി ബ്യുറോ