റിയാദ് നവോദയ അനുശോചിച്ചു

107

റിയാദ്: വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറുടേയും ചലച്ചിത്ര സംവിധായകൻ തമ്പി കണ്ണന്താനത്തിന്റേയും നിര്യാണത്തിൽ നവോദയ കലാ-സാംസ്‌കാരിക വിഭാഗം ദുഖവും അനുശോചനവും രേഖപ്പെടുത്തി . യുവാക്കളുടെ ഹരമായിരുന്ന ബാലഭാസ്കറുടെയും മകളുടേയും വിയോഗം പറഞ്ഞറിയിക്കാൻ കഴിയാത്ത വേദനയാണ് കേരളീയ പൊതുസമൂഹത്തിന് നൽകിയിട്ടുള്ളത്. ഹൃദയത്തെ തൊട്ടുണർത്തുന്ന മധുര സംഗീതത്തിന്റെ ശില്പിയേയും കേരളം കണ്ട ഏറ്റവും മികച്ച വയലിനിസ്റ്റിനേയുമാണ് നഷ്ടമായത്.
ആക്ഷൻ ത്രില്ലർ ചിത്രങ്ങളിലൂടെ മലയാളത്തിൽ സ്വന്തമായി പേരും ആരാധകവൃന്ദവും സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് തമ്പി കണ്ണന്താനം. യുവാക്കളെ ഹരം കൊള്ളിച്ചിരുന്ന ഹിറ്റ് സിനിമകളുടെ സംവിധായകൻ, നിരവധി മുൻനിര താരങ്ങളുടെ വളർച്ചക്കും കളമൊരുക്കിയിരുന്നു.ഇരുവരുടെയും വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നുവെന്നു അനുശോചന കുറിപ്പിൽ അറിയിച്ചു