റിയാദ് കെ .എം .സി .സി ‘സ്മൃതിപഥത്തിലെ സി.എച്ച് “

190

റിയാദ് : കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്.അനുസ്മരണ സമ്മേളനംസംഘാടനം കൊണ്ടും പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി ബത്ഹയിലെ അപ്പോളോ ഡിമോറ (റമാദ്) ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ പ്രവർത്തകർക്ക് പതിവ് ശൈലിക്കപ്പുറം സി.എച്ചിനെ കുറിച്ചു കൂടുതൽ അറിയാൻ ‘സ്മൃതിപഥത്തിലെ സി.എച്ച് ‘എന്ന ശീർഷകത്തിൽ ഒരുക്കിയ പരിപാടിയിലൂടെ സാധിച്ചു. സമ്മേളനം സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറി വി.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് സി.പി.മുസ്തഫ അധ്യക്ഷനായിരുന്നു. അബൂട്ടി മാസ്റ്റർ ശിവപുരം സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. കേരളീയ വിദ്യാഭ്യാസ നവോത്ഥാനത്തിന് അടിത്തറയൊരുക്കിയ മികച്ച ഭരണാധികാരിയായിരുന്നു സി.എച്ച്.മുഹമ്മദ് കോയ. മതേതരത്വവും സൗഹാർദ്ദവും കാത്ത് സൂക്ഷിക്കുന്നതിന് വലിയ സംഭവനകളാണ് അദ്ദേഹം നൽകിയിട്ടുള്ളത്.
മുസ്ലിം സമൂഹത്തിന്റെ സർവ്വ ഉയർച്ചയുടെ പിറകിലും സി.എച്ചിന്റെ കരങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഷംനാദ് കരുനാഗപ്പള്ളി, കെ.വി.എ.അസീസ്, യു.പി.മുസ്തഫ, സത്താർ താമരത്ത്, അബ്‌ദുസലാം തൃക്കരിപ്പൂർ, മുഹമ്മദ് കുട്ടി വയനാട്, റസാഖ് വളക്കൈ, ഷുഹൈബ് പനങ്ങാങ്ങര, ജയൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു.
അലി വെട്ടത്തൂർ , ഹംസത്തലി പനങ്ങാങ്ങര എന്നിവർ സി.എച്ചിനെ കുറിച്ച് എഴുതി തയ്യാറാക്കിയ കവിത ശ്രദ്ദേയമായി. സി.എച്ചിനെ കുറിച്ചുള്ള ക്വിസ് മത്സരത്തിന് അരിമ്പ്ര സുബൈർ നേതൃത്വം നൽകി. തുടർന്ന് ‘ഞാൻ കണ്ട സി.എച്ച് ‘ എന്ന സെഷനിൽ തേനുങ്ങൽ അഹമ്മദ് കുട്ടി, ബഷീർ ചേറ്റുവ ,അബൂബക്കർ കുരുവട്ടൂർ, സൈതലവി ഫൈസി, കുഞ്ഞമ്മദ് കായണ്ണ, അബ്ദു എടപ്പറ്റ, ജാഫർ തങ്ങൾ, ഫൈസൽ ചേളാരി എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്ക് വെച്ചു. അക്ബർ വേങ്ങാട്ട് പരിപാടി നിയന്ത്രിച്ചു.
സി.എച്ചിന്റെ ഫലിതങ്ങൾ ഷാഫി മാസ്റ്റർ കരുവാരക്കുണ്ട് അവതരിപ്പിച്ചു. പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കോഴിക്കോട് ജില്ലാ കെ.എം.സി.സി വൈഅബ്ദുസലാംസ് പ്രസിഡണ്ട് അബ്ദുള്ള കോട്ടാംപറമ്പിന് പ്രസിഡണ്ട് ഉപഹാരം നൽകി. കബീർ വൈലത്തൂർ, കെ.ടി.അബൂബക്കർ , അഡ്വ. അനീർ ബാബു, തെന്നല മൊയ്തീൻ കുട്ടി, ശംസു പെരുമ്പട്ട, മാമുക്കോയ തറമ്മൽ, ഷാജി പരീത്, നാസർ മാങ്കാവ്,അബ്ദുസലാം കളരാന്തിരി, അബ്ദുറഹ്മാൻ ഫറോക്ക് നേതൃത്വം നൽകി.റാഷിദ് കോട്ടുമല ഖിറാഅത്ത് നടത്തി. ഉസ്മാനലി പാലത്തിങ്ങൽ സ്വാഗതവും അഷ്റഫ് കൽപ്പകഞ്ചേരി നന്ദിയും പറഞ്ഞു.