റിയാദ് കണ്ണൂർ ജില്ലാ കെ എം സി സി ഫാമിലി മീറ്റ്

76

റിയാദ് കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഒരുമിച്ചിരിക്കാം മുന്നോട്ട് കുതിക്കാം ‘ എന്ന ശീർഷകത്തിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു . എക്സിറ്റ് പതിനെട്ടിലെ മർവ ഇസ്തിറാഹയിൽ വെച്ച് നടന്ന ഫാമിലി മീറ്റിൽ യുവജന യാത്ര വിളംബര ജാഥ ,സംഘടന ക്ലാസ്സ് ,ഫാമിലി കൗൺസിലിംഗ് ,മൈലാഞ്ചിയിടൽ മത്സരം ,കുട്ടികൾക്കായി കളിക്കൂടാരം എന്നിവ സംഘടിപ്പിച്ചു .

ഫാമിലി മീറ്റ് അബ്ദുൾ മജീദ് പയ്യന്നൂരിന്റെ അദ്ധ്യക്ഷതയിൽ റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ഉദ്ഘാടനം ചെയ്തു . യു പി മുസ്തഫ ,റസാക്ക് വളക്കൈ ജലീൽ തിരൂർ ,കെ ടി അബൂബക്കർ ,മാമുക്കോയ തറമ്മൽ ,നാസർ മാങ്കാവ് എന്നിവർ ആശംസ പ്രസംഗം നടത്തി .

ആദ്യ സെഷനിൽ മുസ്ലിം ലീഗ് ചരിത്രവഴിയിലൂടെ എന്ന വിഷയത്തിൽ സത്താർ താമരത്ത് സംസാരിച്ചു . ഷഫീഖ് കൂടാളി ആമുഖം പറഞ്ഞു .

രണ്ടാമത്തെ സെഷനിൽ പ്രശസ്ത ട്രെയിനർ ഡോ .പോളിന്റെ ഫാമിലി കൗൺസിലിംഗ് ക്ലാസ്സ് നടന്നു . സംതൃപ്തവും വിജയകരവുമായ കുടുംബ ജീവിതം നയിക്കാൻ വേണ്ട കാര്യങ്ങൾ അദ്ദേഹം സദസ്സുമായി സംവദിച്ചു .മുക്താർ പി ടി പി ആമുഖം പറഞ്ഞു .

മുസ്ലിം യൂത്ത് ലീഗ് യുവജനയാത്രയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു വിളംബര ജാഥ യും സംഘടിപ്പിച്ചു .

വനിതകൾക്കായി മൈലാഞ്ചിയിടൽ മത്സരവും കുട്ടികൾക്കായി തയ്യാറാക്കിയ കളിക്കൂടാരത്തിൽ വിവിധ മത്സരങ്ങൾ നടന്നു .

ഹുസ്സൈൻ കുപ്പം ,മെഹബൂബ് ചെറിയവളപ്പ് ,മുഹമ്മദ് ബുഷ്ർ ,സൈഫുദ്ധീൻ വളക്കൈ ,അബ്ദുറഹ്മാൻ കൊയ്യോട് ,ഷൗക്കത്ത് പള്ളിപ്പറമ്പ് , മുത്തലിബ് ഇരിക്കൂർ ,മുഹമ്മദ് മയ്യിൽ ,ഷഫീക് കയനി ,ബഷീർ കല്ല്യാശ്ശേരി ,നൗഷാദ് അഴീക്കോട് ,നൗഷാദ് കെ പി ,ശരീഫ് തിലാന്നൂർ എന്നിവർ നേതൃത്വം നൽകി . അൻവർ വാരം സ്വാഗതവും കെ ടി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു .