റിയാദ് ഇന്ത്യന്‍ മൂസിക്‌ ലവേഴ്സ് അസോസിയേഷന്‍ (റിംല) പ്രവർത്തനമാരംഭിച്ചു

റിപ്പോർട്ട് :ഷിബു ഉസ്മാൻ

95

റിയാദ് ഇന്ത്യന്‍ മൂസിക്‌ ലവേഴ്സ് അസോസിയേഷന്‍ (റിംല) ഉദ്ഘാടനവും ആദ്യ സംഗീത പൊതുപരിപാടിയും നവംബര്‍ 29 ന് റിയാദ് മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്നു .മധുരിക്കും ഓര്‍മകളെ എന്ന പേരില്‍ സംഘടിപ്പിച്ച സംഗീതനിശ ഇരുപതോളം പഴയകാല മലയാളം ഹിന്ദി തമിള്‍ പാട്ടുകള്‍ കോര്‍ത്തിണക്കി കൊണ്ട് ലൈവ് ഓര്‍കസ്ട്രയുടെ സംഗീതത്താല്‍ അരങ്ങേറിയ സംഗീത വിരുന്ന് ഹൃദ്യമായ കലാവിരുന്നായി .
അല്‍ ആലിയ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ: ഷാനു സി തോമസ്‌ നിലവിളക്ക് കൊളുത്തി റിംലയുടെ ഉത്ഘാടനം നിര്‍വഹിച്ചു പ്രസിഡണ്ട്‌ വാസുദേവന്‍ അധ്യക്ഷത വഹിച്ചു. അല്‍ ആലിയ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ സംഗീത അധ്യാപകനായ ഇല്ല്യാസ്‌ മണ്ണാര്‍കാടിന്‍റെ നേതൃത്തത്തില്‍ റിയാദിലെ ഗായികാ ഗായകന്മാര്‍കായി സംഗീത ക്ലാസുകള്‍ ഉടനെ ആരഭിക്കുമെന്ന് പ്രസിഡണ്ട്‌ വാസുദേവന്‍ ചടങ്ങില്‍ പറഞ്ഞു . ജലീല്‍ തിരൂര്‍ , ജയന്‍ കൊടുങ്ങല്ലൂര്‍, എസ്.പി ഷാനവാസ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു. ഗിരിജന്‍ സ്വാഗതവും വിജയന്‍ നെയ്യാറ്റിന്‍കര നന്ദിയും പ്രകാശിപ്പിച്ചു.
ഇല്ല്യാസ്‌ മാസ്റ്റര്‍ ,ബിജു ഉതുപ്‌, മാസി മാധവന്‍, ഷാനവാസ്‌ ,സന്തോഷ്‌ , ഇബ്രാഹിം , ജോജി മാത്യു, കാതറിന്‍ മാത്യു, നവനീത് ഗോപകുമാര്‍ , എന്നിവര്‍ ഓര്‍ക്കസ്ട്ര കൈകാര്യം ചെയ്തു. ഗിരിദാസ് ഭാസ്ക്കരന്‍ ,ജലീല്‍ കൊച്ചിന്‍ , ജോജി കൊല്ലം ,വിനോദ് കൃഷ്ണ, ശ്യാം , ജോമോന്‍ ,ഷംസുദീന്‍, ഗാഥാ ഗോപകുമാര്‍ ,ലെന ലോറന്‍സ്, തസ്നീം റിയാസ്‌ , ദേവിക ബാബു രാജ്, സാവിത്രി നാരായണന്‍, എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സീമ ഗോപകുമാര്‍ അവതാരികയായിരുന്നു.

പരിപാടികള്‍ക്ക് ജോഷി ടി.കെ, മാത്യു ജേക്കബ്, ഗോപകുമാര്‍ കെ.സി.നാരായണന്‍, ബാബു രാജ് , ലോറന്‍സ് അറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.