റബ്ബറിന് കാര്‍ഷികോത്പന്നങ്ങളുടെ ആനുകൂല്യം നല്‍കാതെ കേന്ദ്രസര്‍ക്കാര്‍

138

കോഴിക്കോട് : കേരളത്തിന്റെ ഏറ്റവും പ്രധാന നാണ്യവിളയായ റബ്ബറിന് കാര്‍ഷികോത്പന്നങ്ങളുടെ ആനുകൂല്യങ്ങളൊന്നും നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. വ്യവസായങ്ങള്‍ക്കുള്ള അസംസ്‌കൃതവസ്തുവായി മാത്രമാണ് കേന്ദ്രം റബ്ബറിനെ കാണുന്നത്.

Rubber
പ്രതീകാത്മക ചിത്രം

കാര്‍ഷികോത്പന്നമായി റബ്ബറിനെ കാണാത്തതിന് പല തെളിവുകളുണ്ട്. വിള കയറ്റുമതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തതും പിന്നീട് ഉള്‍പ്പെടുത്താമെന്ന് പറയുന്നതും റബ്ബര്‍ ബോര്‍ഡ് മുഖേന നല്‍കുന്ന കൃഷി സബ്സിഡി നല്‍കാത്തതും കേരളം ആവശ്യപ്പെട്ടിട്ടും ജി.എസ്.ടി. കൗണ്‍സില്‍ റബ്ബറിന് മൂന്നുശതമാനം സെസ് ഏര്‍പ്പെടുത്താത്തതും സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതിക്കു മാത്രം സംരക്ഷിത ചുങ്കം ഇല്ലാത്തതുമൊക്കെ ഇതിന്റെ ഭാഗമാണ്.

കയറ്റുമതിക്കു പറ്റിയ കാര്‍ഷികോത്പന്നങ്ങളുടെ ലിസ്റ്റില്‍ ഇഞ്ചിയും മുളയരിയുംവരെ ഉള്‍പ്പെടുമ്പോഴാണ് റബ്ബറിനുമാത്രം അവഗണന.
റബ്ബര്‍ബോര്‍ഡിന് നല്‍കുന്ന വിഹിതം വര്‍ഷംതോറും കുറച്ചുകൊണ്ടുവരുകയാണ്.

റബ്ബര്‍ ബോര്‍ഡിന്റെ പ്രാദേശിക ഓഫീസുകളില്‍ പലതിന്റെയും പ്രവര്‍ത്തനം നിലച്ചു. കാര്‍ഷിക വിളയായി റബ്ബറിനെ പരിഗണിക്കാത്തതിനാല്‍ ഉത്പാദനം, ഉത്പന്ന നിര്‍മാണം, വിതരണം, വിപണനം എന്നിവയിലെല്ലാം പിന്നിലാവുന്നു.