റബ്ബര്‍ വില വീണ്ടും ഉയര്‍ന്നു

212

സംസ്ഥാനത്തെ റബ്ബര്‍ വിലയില്‍ മുന്നേറ്റം. ആര്‍എസ്എസ് നാലിന് 50 പൈസ ഉയര്‍ന്ന് കിലോയ്ക്ക് 127 രൂപയിലെത്തി. ആര്‍എസ്എസ് അഞ്ച് ഗ്രേഡ് റബ്ബറിന് 50 പൈസ ഉയര്‍ന്ന് കിലോയ്ക്ക് 123.50 രൂപ എന്ന നിലയിലേക്കും ഉയര്‍ന്നു. ഐഎസ്എന്‍ ആര്‍ 20 വിഭാഗം റബ്ബറിന് 121 രൂപയാണ് ഇന്നത്തെ നിരക്ക്. ലാറ്റക്സ് (60 ശതമാനം) കിലോയ്ക്ക് 85.05 രൂപയാണ് നിരക്ക്.