രാഹുല്‍ ഈശ്വറിനെ നിലയ്ക്കലില്‍ തടഞ്ഞ് പോലീസ്

84

ശബരിമല ദർശനത്തിനെത്തിയ രാഹുൽ ഈശ്വറിനെ പോലീസ് തടഞ്ഞ് തിരിച്ചയച്ചു. റാന്നി കോടതി അനുവദിച്ച ജാമ്യത്തിൽ ശബരിമലയിൽ പോകരുത് എന്ന് പറഞ്ഞിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലും സുഹൃത്തും നിലയ്ക്കലിൽ എത്തിയത്. എന്നാൽ പമ്പയിലും സന്നിധാനത്തും അടക്കം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് ചൂണ്ടി പൊലീസ് അനുമതി നിഷേധിച്ചു. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇതിനെതിരെ തിങ്കളാഴ്ച തന്നെ കോടതിയെ സമീപിക്കുമെന്നും രാഹുൽ ഈശ്വര്‍ പറഞ്ഞു.