രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്ത്

186

മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്തെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഇന്ന് രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി നാളെ രാവിലെ 11ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി സെമിനാർ ഉദ്ഘാടനം ചെയ്യും.

വൈകീട്ട് കൊച്ചിയിലേക്ക് തിരിക്കുന്ന രാഷ്ട്രപതി ചൊവ്വാഴ്ച രാവിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായും ജഡ്ജിമാരുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് തൃശൂരിലെത്തുന്ന രാഷ്ട്രപതി സെന്‍റ് തോമസ് കോളേജിന്‍റെ സെന്‍റിനറി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം തിരികെ കൊച്ചിയിലെത്തുന്ന രാംനാഥ് കോവിന്ദ് 2.45 ന് പ്രത്യേക വിമാനത്തില്‍ ദില്ലിക്ക് മടങ്ങും.