രാമക്ഷേത്രം പോലുള്ള പ്രഖ്യാപനവുമായി തെക്കെ ഇന്ത്യയിലേക്ക് വരേണ്ടെന്ന് ബിജെപിയോട്‌ ഡികെ ശിവകുമാര്‍

110

സംസ്ഥാനത്തെ കോണ്‍ഗ്രസ് തരംഗമാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. ബിജെപിയുടെ സിറ്റിങ് സീറ്റായ ബെല്ലാരിയില്‍ രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം കൂടി ലഭിച്ചതോടെ കോണ്‍ഗ്രസ്-ജെഎഡിഎസ് സഖ്യം നാലിടങ്ങളിലും വന്‍വിജയം നേടി.

ബിജെപി ഭരണത്തിലുള്ള ജനങ്ങളുടെ അസംതൃപ്തിയാണ് തെരഞ്ഞെടുപ്പിലൂടെ വെളിവായതെന്ന് ശിവകുമാര്‍ പറയുന്നു.വിജയപരാജയങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ വിശ്വസിച്ചവര്‍ക്ക് വോട്ട് ചെയ്തവര്‍ക്ക് വികസനം ഉറപ്പുവരുത്തുമെന്നും ബെല്ലാരിയിലും കര്‍ണാടകയിലും മികച്ച ഭരണം കാഴ്ച വെയ്ക്കുമെന്നും ശിവകുമാര്‍ പ്രതികരിച്ചു.ശിവകുമാറിനായിരുന്നു ബെല്ലാരിയുടെ ചുമതല. ബെല്ലാരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉഗ്രപ്പയും ബിജെപി സ്ഥാനാര്‍ത്ഥി ശാന്തയും തമ്മിലായിരുന്നു തെരഞ്ഞെടുപ്പിലെ മത്സരം. ബാലറ്റിന് പുറത്തെ യഥാര്‍ത്ഥ മത്സരം ശിവകുമാറും ശ്രീരാമലവും തമ്മിലും. ശ്രീരാമലുവിനെയും യെദ്യൂരപ്പയെയും ശിവകുമാര്‍ നിഷ്പ്രഭമാക്കി എന്നതാണ് ബെല്ലാരിയുടെ ഫലത്തിന്റെ രാഷ്ട്രീയപരിണാമം.