രാജ്യസഭാ സീറ്റിനെ ചൊല്ലി തമ്മിലടിക്കുന്ന ഒരു പാർട്ടിയാണോ ഈ രാജ്യത്തെ രക്ഷിക്കാൻ പോകുന്നതെന്ന് എം വി ജയരാജൻ

235

രാജ്യസഭാ സീറ്റിനെ ചൊല്ലി തമ്മിലടിക്കുന്ന ഒരു പാർട്ടിയാണോ ഈ രാജ്യത്തെ രക്ഷിക്കാൻ പോകുന്നത് എന്ന് എം വി ജയരാജൻ രാജ്യസഭാ സീറ്റിനെ ചൊല്ലി തമ്മിലടിക്കുന്ന ഒരു പാർട്ടിയാണോ ഈ രാജ്യത്തെ രക്ഷിക്കാൻ പോകുന്നത് എന്ന് എം വി ജയരാജൻ ചോദിച്ചു . ഉമ്മൻചാണ്ടിക്ക് കൊമ്പുണ്ടോ എന്നതല്ല പ്രശ്‌നം.  ഉമ്മൻചാണ്ടിക്ക് കൊമ്പുണ്ടോ എന്ന് പി.ജെ. കുര്യൻ ചോദിക്കുമ്പോൾ കൊമ്പുണ്ടെന്ന് വിഷ്ണുനാഥ്.  ഉമ്മൻചാണ്ടി ചെണ്ടയാണെന്ന് ഐ ഗ്രൂപ്പ് പറയുമ്പോൾ ചെണ്ടയല്ലെന്ന് എ ഗ്രൂപ്പ്.  ഐയും എയും ചേർന്നുള്ള സങ്കരയിനത്തിൽപെട്ടവർ ഇനി മുതൽ എന്ത് എന്ന ചോദ്യവും ഉയർത്തുന്നു.  രാജ്യസഭാ സീറ്റിനെചൊല്ലിയുള്ള കോൺഗ്രസ്സിലെ തർക്കം ക്രമസമാധാനപ്രശ്‌നമായി പലപ്പോഴും ഉയർന്നുവരികയുണ്ടായി.  വിഴുപ്പലക്കുന്നതിൽ കോൺഗ്രസ് നേതാക്കൾ പണ്ടും മുൻപന്തിയിലായിരുന്നു.  ഉമ്മൻചാണ്ടിക്കെതിരെ മലയാളഭാഷയിലുള്ള അശ്ലീലച്ചുവയുള്ള പദാവലികൾ പോലും ഉപയോഗിച്ചുകൊണ്ടായിരുന്നു ചിലരുടെ ശകാരം. ഇതെല്ലാം കോൺഗ്രസ്സിലെ ആഭ്യന്തര പ്രശ്‌നങ്ങളാവാം.  കോൺഗ്രസ്സിന്റെ തമ്മിലടിയിൽ രാഷ്ട്രീയമോ നയപരമോ ആയ പ്രശ്‌നങ്ങളുമില്ല.  എന്നാൽ അതീവ സങ്കീർണ്ണമായ ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരു രാജ്യസഭാ സീറ്റിനെ ചൊല്ലി തമ്മിലടിക്കുന്ന ഒരു പാർട്ടിയാണോ ഈ രാജ്യത്തെ രക്ഷിക്കാൻ പോകുന്നത്?  അധികാരവും പദവിയും കോൺഗ്രസ്സിലെ ചില നേതാക്കന്മാരെ മത്തുപിടിപ്പിച്ചിരിക്കുകയാണ്.  ആ മത്താണ് തമ്മിലടിക്ക് അടിസ്ഥാനം.  വർഗീയതക്കെതിരെ മതനിരപേക്ഷ കക്ഷികളെല്ലാം യോജിച്ച് അണിനിരക്കേണ്ട ഒരു സാഹചര്യത്തിലാണ് ഇക്കൂട്ടരുടെ തമ്മിലടി.  ദുരിതപൂർണ്ണമായ ജീവിതം അതാണ് സംഘപരിവാർ ഭരണം ജനങ്ങൾക്ക് നൽകിയത്.  എല്ലാ വിഭാഗം ജനങ്ങളും സംഘപരിവാർ ഭരണത്തിൽ അസംതൃപ്തരാണ്.  മോഡി അധികാരത്തിൽ വന്നതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലെയും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെയും ജനവിധി ബിജെപിക്ക് എതിരാണ്.  എന്നിട്ടും കോൺഗ്രസ്സ് നേതൃത്വത്തിലെ പലരും സ്വന്തം കൂടുവിട്ട് വർഗീയഫാസിസ്റ്റ് രാഷ്ട്രീയത്തിലേക്കൊഴുകി.  തമ്മിലടിക്കുന്നവർക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല.  ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്.  മതനിരപേക്ഷതയുടെ പക്ഷത്താണ് കോൺഗ്രസ്സിലെ സാധാരണജനങ്ങൾ അണിനിരക്കേണ്ടത്.  പദവിക്കുവേണ്ടിയുള്ള ഈ തമ്മിലടി എച്ചിൽകഷണത്തിനുവേണ്ടി തെരുവുപട്ടികൾ നടത്തുന്ന കടിപിടിപോലെയായി മാറി.  ഗാന്ധിയൻപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കോൺഗ്രസ്സുകാർക്ക് ഇതെല്ലാം തിരിച്ചറിയാൻ കഴിയുമെന്ന് നമുക്കാശിക്കാം.  ശരിയുടെ പക്ഷത്ത് അവർക്ക് അണിനിരക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം എന്നും ജയരാജൻ പറഞ്ഞു.