രാജ്യത്തെ ഏറ്റവും നീളം കൂടിയ ആഡംബര ബസ് നിരത്തിലെത്തി.

240

രാജ്യത്തെ ഏറ്റവും നീളം കൂടിയ ആഡംബര ബസ് നിരത്തിലെത്തി. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മേഴ്സിഡസ് ബെൻസിന്റെ കീഴിലുള്ള ഡെയിംലർ കമ്പനിയാണ് ഈ ബസിനെ വിപണിയിലെത്തിച്ചത്. 2441 സൂപ്പർ ഹൈ ഡെക്ക് ബസിന്റെ പരിഷ്കരിച്ച പതിപ്പാണിത്.

പതിനഞ്ചു മീറ്റര്‍ നീളമുള്ള ഈ ബസില്‍ അൻപത്തിയൊന്നു സീറ്റുകളുണ്ട്. ഓട്ടമാറ്റിക് ഗിയർ ബോക്സാണ് ട്രാന്‍സ്‍മിഷന്‍. ചെന്നൈ ഒറഗഡത്തെ പ്ലാന്റിലാണ് നിര്‍മ്മാണം.

2020 ആകുമ്പോഴേക്കും പ്രതിവർഷം അറുപതിനായിരം ബസുകൾ നിർമിക്കുകയാണു ലക്ഷ്യം. നിലവില്‍ ഇന്ത്യയിലൊട്ടാകെ 34 ഡീലർമാരുണ്ടെന്നും അടുത്ത വർഷത്തോടെ കൂടുതൽ ഡീലർഷിപ്പുകൾ അനുവദിക്കുമെന്നും  കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.